കോണ്‍ഗ്രസ് വാഹനറാലി നടത്തി
1489634
Tuesday, December 24, 2024 5:53 AM IST
അങ്ങാടിപ്പുറം: ഇന്ത്യന്‍ ഭരണഘടനയെയും മതേതരത്വത്തെയും ജനാധിപത്യത്തെയും സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് പ്രതിജ്ഞാബദ്ധമാണെന്നും അത് തകര്‍ക്കാന്‍ ശ്രമിക്കുന്ന നരേന്ദ്രമോദിക്കെതിരേ സന്ധിയില്ലാത്ത സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും ഡിസിസി പ്രസിഡന്റ് വി.എസ്. ജോയ് പറഞ്ഞു.
അങ്ങാടിപ്പുറം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച വാഹന റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരൂര്‍ക്കാട് നിന്നാരംഭിച്ച വാഹന റാലി തോണിക്കര, പീച്ചാണിപ്പറമ്പ്, വലമ്പൂര്‍, ചേങ്ങോട്, ഏറാംതോട്, ചെരക്കാപറമ്പ്, വൈലോങ്ങര, പുത്തനങ്ങാടി, തട്ടാരക്കാട്, പരിയാപുരം വഴി അങ്ങാടിപ്പുറത്ത് സമാപിച്ചു.
സമാപന സമ്മേളനം കെപിസിസി ജനറല്‍ സെക്രട്ടറി ആലിപ്പറ്റ ജമീല ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളില്‍ ജില്ലാ നിര്‍വഹണ സമിതി അംഗം കെ.എസ്. അനീഷ്, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പി. ഷഹര്ബാന്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുര്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സി.പി. അജിത്ത്, ഷാഹിദ് ആനക്കയം, ജാഥാ ക്യാപ്റ്റന്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് കെ.ടി. ജബ്ബാര്‍, വാഹനറാലിയുടെ ഉപനായകരായ പി. കൃഷ്ണകുമാര്‍, ഫൈസല്‍ എം. വലമ്പൂര്‍, വിപിന്‍ പുഴക്കല്‍, സുഹൈല്‍ ബാബു, സൈതലവി മാമ്പള്ളി, സിബി, ടി. മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.