കെ. കരുണാകരന് അനുസ്മരണം നടത്തി
1489636
Tuesday, December 24, 2024 5:53 AM IST
നിലമ്പൂര്‍: നിലമ്പൂര്‍ മുനിസിപ്പല്‍ കോണ്‍ഗ്രസ് കമ്മിറ്റി കെ. കരുണാകരന്റെ പതിനാലാമത് ചരമദിനം ലീഡര്‍ സ്മരണദിനമായി ആചരിച്ചു. അനുസ്മരണ യോഗം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പാലോളി മെഹബൂബ് ഉദ്ഘാടനം ചെയ്തു.
മുനിസിപ്പല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. ഷെറി ജോര്‍ജ് അധ്യക്ഷത വഹിച്ചു. എം.കെ. ബാലകൃഷ്ണന്, പി.കെ. ഉമ്മര്‍, ഷാനവാസ് പട്ടിക്കാടന്‍, കെ.എസ്. ഉണ്ണി, ഷിബില്‍ റഹ്മാന്, ഫിറോസ്, സൈതലവി, സുരേഷ് പാത്തിപ്പാറ, ബിനു ചെറിയാന് എന്നിവര്‍ പ്രസംഗിച്ചു. കെ. കരുണാകരന്റെ ഛായാചിത്രത്തില്‍ നേതാക്കള്‍ പുഷ്പാര്‍ച്ചന നടത്തി.