ക്രിസ്ത്യന്‍ യൂണിറ്റി സെന്റര്‍ ബുക്ക്ലെറ്റ് പ്രകാശനം ചെയ്തു
1487365
Sunday, December 15, 2024 7:34 AM IST
മഞ്ചേരി: വിവിധ ക്രിസ്തീയ സഭാ സമൂഹങ്ങളൊന്നിക്കുന്ന മഞ്ചേരി ക്രിസ്ത്യന്‍ യൂണിറ്റി സെന്റര്‍ ബുക്ക്ലെറ്റ് പ്രകാശനം ചെയ്തു. 22ന് വൈകുന്നേരം ആറിന് മഞ്ചേരിയില്‍ നടക്കുന്ന ഐക്യ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായുള്ള പ്രവര്‍ത്തന പരിപാടികള്‍ അടങ്ങിയ ബുക്ക്ലെറ്റ് മഞ്ചേരി സെന്റ് ജോസഫ്സ് പള്ളി വികാരി ഫാ. ജോസഫ് കുഴികാട്ട്മ്യാലില് പ്രകാശനം ചെയ്തു.
ക്രിസ്ത്യന്‍ യൂണിറ്റി പ്രസിഡന്റ് കെ.ജെ. സാബു അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ തേജസ് മാത്യു കറുകയില്‍, അഭിലാഷ് ആന്റണി, ജോയി കുന്നുംപുറം, വിക്ടര്‍ ജെയിംസ്, ജോയി വര്‍ഗീസ്, മനോജ് വടക്കേകുറ്റ് എന്നിവര്‍ നേതൃത്വം നല്കി. ഐക്യക്രിസ്മസ് ആഘോഷം മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ ബിഷപ് എച്ച്.ജി. ഗീവര്‍ഗീസ് മാര്‍ പക്കോമിയോസ് മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്യും.