പൂവത്താണി-പള്ളിക്കുന്ന്-കാമ്പുറം റോഡ് നവീകരണം അന്തിമഘട്ടത്തിൽ
1487368
Sunday, December 15, 2024 7:34 AM IST
പെരിന്തൽമണ്ണ: ആലിപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ പൂവത്താണി- പള്ളിക്കുന്ന് - കാമ്പുറം പിഡബ്ല്യുഡി റോഡ് നിർമാണ പ്രവൃത്തികൾ ദ്രുതഗതിയിൽ നടക്കുന്നു. വാർഷിക അറ്റകുറ്റപ്പണികൾ നടക്കാതെ ഗതാഗതയോഗ്യമല്ലാതിരുന്ന പ്രസ്തുത റോഡ് പുനരുദ്ധാരണം നടത്തണമെന്ന് ആവശ്യപ്പെട്ട് നവ കേരള സദസിൽ മുഖ്യമന്ത്രിക്ക് നാട്ടുകാർ നിവേദനം നൽകിയിരുന്നു. 2023ല് തന്നെ പൊതുമരാമത്ത് വകുപ്പ് 5.58 കോടി രൂപ മതിപ്പു ചെലവിൽ റോഡ് പ്രവൃത്തിക്ക് കരാർ നൽകിയിരുന്നെങ്കിലും പ്രവൃത്തി മന്ദഗതിയിലായിരുന്നു.
തുടർന്ന് വകുപ്പ് മന്ത്രിയെ റോഡിന്റെ ശോചനീയാവസ്ഥ അറിയിച്ചതിനെ തുടർന്ന് അറ്റകുറ്റപണി നടത്താൻ 2.17 കോടി രൂപ സർക്കാർ വീണ്ടും വകയുരുത്തി. തുടർന്ന് റോഡിന്റെ നവീകരണ പ്രവൃത്തികൾ ആരംഭിക്കുകയും ആദ്യഘട്ട റോഡ് ലെവലിംഗ്, ടാറിംഗ് പൂർത്തിയാക്കുകയും ചെയ്തു. ഈ മാസം അവസാനത്തോടെ ബിഎംബിസി ജോലികൾ പൂർത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചു.