പരിക്കേറ്റ മൂങ്ങയ്ക്ക് ചികിത്സ നല്കി
1487553
Monday, December 16, 2024 6:12 AM IST
അങ്ങാടിപ്പുറം: പരിയാപുരം കോഴിത്തൊടി മുഹമ്മദാലിയുടെ വീട്ടുപരിസരത്ത് ചിറകിന് പരിക്കേറ്റ
നിലയില്‍ കണ്ടെത്തിയ വെള്ളിമൂങ്ങയ്ക്ക് ട്രോമാ കെയര്‍ പ്രവര്‍ത്തകര്‍ ചികിത്സ നല്കി. വീട്ടുകാര്‍ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ വനംവകുപ്പ് സര്‍പ്പ റെസ്ക്യൂവറും യൂണിറ്റ് പ്രവര്‍ത്തകരായ ഗിരീഷ് കീഴാറ്റൂര്‍, വിനോദ് മുട്ടുങ്ങല്‍, അബ്ദുള്‍ഖാദര്‍, സനൂപ് അങ്ങാടിപ്പുറം എന്നിവരാണ് മൂങ്ങയെ പിടികൂടി വെററ്റിനറി ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കിയത്. മൂങ്ങയെ പിന്നീട് വനം വകുപ്പിന് കൈമാറി.