ഫൈവ്സ് നെറ്റ്ബോള്‍: പരിയാപുരം സെന്റ് മേരീസ് സ്കൂളിന് മിന്നും വിജയം
1487552
Monday, December 16, 2024 6:12 AM IST
അങ്ങാടിപ്പുറം: ചുങ്കത്തറ മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്കൂളിൽ സമാപിച്ച ജില്ലാ ഫൈവ്സ് നെറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മിന്നും വിജയം സ്വന്തമാക്കി പരിയാപുരം സെന്റ്് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍. സബ് ജൂണിയര്‍ (ആണ്, പെണ്), ജൂണിയര്‍ (ആണ്, പെണ്) വിഭാഗങ്ങളില്‍ പരിയാപുരം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കിരീടം ചൂടി.
സബ് ജൂണിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 18 - 7നും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 10 - 7നും പെരിന്തല്‍മണ്ണ പ്രസന്റേഷന് ഹയര്‍ സെക്കന്‍ഡറി സ്കൂളിനെ ഫൈനലില്‍ പരാജയപ്പെടുത്തിയാണ് പരിയാപുരം കിരീടം സ്വന്തമാക്കിയത്.
ജൂണിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മഞ്ചേരി സ്പോര്‍ട്സ് ഹോസ്റ്റലിനെയും (സ്കോര്‍:20 - 6) പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മലപ്പുറം സെന്റ് ജെമ്മാസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിനെയും (സ്കോര്‍: 10 - 7) തോല്‍പ്പിച്ച് പരിയാപുരം കിരീടമണിഞ്ഞു.
സബ് ജൂണിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ലിയോണ്‍ വിനോജ് (ക്യാപ്റ്റന്‍), കെ. അര്ജുന്, കെ.ടി. അര്ജുന്, ബിബിന്‍ തോമസ്, ജോസഫ് തോമസ് എന്നിവരും സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ അക്സ എം.ജോയ് (ക്യാപ്റ്റന്‍), അന്ന ആന്റണി, അനന്യ ജയപ്രവീണ്‍, പി.ടി.അനന്യ, അന്ന മരിയ ജാക്സണ്, എ.ജെ.അനഹ മരിയ, പി.ആര്‍ദ്ര, എമില്‍ മരിയ എന്നിവരും ജൂണിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ നോയല്‍ (ക്യാപ്റ്റന്‍) കെ.ജെ.ആല്ബിന്, അഭിഷേക്, ആല്ഡ്രിന് ബെന്നി, സി.വരുണ്‍ദേവ് എന്നിവരും ജൂണിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ട്രീസ ജോസ് (ക്യാപ്റ്റന്‍), എല്‍സിറ്റ ജോസ്, എ.എസ്.മാളവിക, പി.ആര്‍ദ്ര, വി.ഫാത്തിമ ബിന്‍ഷ എന്നിവരും സെന്റ് മേരീസ് സ്കൂളിനായി ജഴ്സിയണിഞ്ഞു. കായികാധ്യാപകനായ കെ.എസ്. സിബിയാണ് പരിശീലകന്.