ഗോപുര കവാടത്തിന് കരിങ്കല്‍ കട്ടിള വയ്പ് നടത്തി
1487362
Sunday, December 15, 2024 7:34 AM IST
നിലമ്പൂര്‍: നിലമ്പൂരിലെ ക്ഷേത്ര ഗോപുരത്തിന് കട്ടിളവച്ചു. നിലമ്പൂര്‍ ചെട്ടിയങ്ങാടി മാരിയമ്മന്‍ കോവില്‍ ദേവീക്ഷേത്രത്തില്‍ കെഎന്‍ജി റോഡിന് അഭിമുഖമായി നിര്‍മിക്കുന്ന പുതിയ ഗോപുരം കവാടത്തിന് തഞ്ചാവൂരില്‍ നിന്ന് 14 അടി ഉയരത്തില്‍ ഒറ്റ കരിങ്കല്ലില്‍ പണിതീര്‍ത്ത കട്ടിളയാണ് വച്ചത്.ക്ഷേത്രം തന്ത്രി പന്തലക്കോട്ടത്ത് സജി നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്.
കട്ടിള ശില്‍പ്പി സുബ്രന് തിരുവാഴിയോട്, ഗോപുരം ശില്‍പ്പി സുഭാഷ് പട്ടാമ്പി, ക്ഷേത്രം ഭരണസമിതി അംഗങ്ങളായ പി. രാമസ്വാമി, എം.കെ. ബാലകൃഷ്ണന്, കെ. കുശലന്, എം. ശിവരാജ്, കെ. രാധാകൃഷ്ണന്, വി. ബാലചന്ദ്രന്, സി.ടി. ശശികുമാര്‍, ഹരിദാസ്, ക്ഷേത്രം മേല്‍ശാന്തി ഗോപാലകൃഷ്ണന് എമ്പ്രാന്തിരി, കൃഷ്ണകുമാര്‍ വാര്യര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.