കേരളോത്സവത്തില്‍ അങ്ങാടിപ്പുറം ജേതാക്കള്‍
1487555
Monday, December 16, 2024 6:12 AM IST
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ ബ്ലോക്ക്തല കേരളോത്സവത്തിന് പരിസമാപ്തി. കലാകായിക ഇനങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടി അങ്ങാപ്പുറം പഞ്ചായത്ത് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി.
തുടര്‍ച്ചയായി മൂന്നാം തവണയാണ് അങ്ങാടിപ്പുറം ഓവറോള്‍ ചാമ്പ്യന്മാരാകുന്നത്. രണ്ടാം സ്ഥാനം പുലാമന്തോളിനും മൂന്നാം സ്ഥാനം മേലാറ്റൂരിനുമാണ്. സമാപന സമ്മേളനം പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ.കെ. മുസ്തഫ ഉദ്ഘാടനം ചെയ്തു. താഴേക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോഫിയ അധ്യക്ഷയായിരുന്നു.കെ.പി. റിയാസ് മാസ്റ്ററുടെ പേരിലുള്ള ഓവറോള്‍ട്രോഫി ജേതാക്കള്‍ക്ക് അഡ്വ. എ.കെ. മുസ്തഫ കൈമാറി.
വിവിധ ഇനങ്ങളില്‍ സമ്മാനാര്‍ഹരായവര്‍ക്കുള്ള ട്രോഫികള്‍ പുലാമന്തോള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സൗമ്യ, ബ്ലോക്ക് സ്ഥിരസമിതി അധ്യക്ഷന്മാരായ പി.കെ.അയമു, അഡ്വ. നജ്മ തബ്ഷീറ, അസീസ് പട്ടിക്കാട് എന്നിവര്‍ വിതരണം ചെയ്തു. ക്ലബ് കാറ്റഗറിയില്‍ എഫ്എഫ്സി പാറക്കടവ് പുലാമന്തോള്‍, മരിയന്‍ അക്കാഡമി പരിയാപുരം, സിറ്റിബോയ്സ് മേലാറ്റൂര്‍ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തി.