സിപിഎം വണ്ടൂർ ഏരിയ സമ്മേളനത്തിന് സമാപനം
1487367
Sunday, December 15, 2024 7:34 AM IST
കരുവാരകുണ്ട്: സിപിഎം വണ്ടൂർ ഏരിയ സമ്മേളനത്തിന് സമാപനം. സമാപനത്തിന്റെ ഭാഗമായി പുന്നക്കാട് മുതൽ കിഴക്കേതല വരെ റെഡ് വോളണ്ടിയർ മാർച്ചും നടന്നു. കിഴക്കേതലയിൽ പ്രത്യേകം സജ്ജമാക്കിയ സീതാറാം യച്ചൂരി നഗറിൽ നടന്ന പൊതുസമ്മേളനം ഡിവൈഎഫ്ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം ജെയ്ക്ക് സി. തോമസ് ഉദ്ഘാടനം ചെയ്തു.
സിപിഎം വണ്ടൂർ ഏരിയ സെക്രട്ടറി ബി. മുഹമ്മദ് റസാഖ് അധ്യക്ഷത വഹിച്ചു. ഡോക്ടർ പി. സരിൻ മുഖ്യ പ്രഭാഷണം നടത്തി. ഏരിയ സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ മത്സര വിജയികൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ നടന്നു.കെ.കെ. ജയിംസ്, ജെ. ക്ലീറ്റസ്, എ.എ. റഹീം, എ.കെ. സജാദ് ഹുസൈൻ, എം.ടി. അഹമ്മദ്, വി. അർജുൻ, അനിൽ നിരവിൽ, ഇ.ലിനീഷ്, എം. സജാദ് , അസീസ് ചാത്തോലി, വി.എസ്. പൊന്നമ്മ, മഠത്തിൽ ലത്തീഫ്, തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് അതുൽ നറുകരയും സംഘവും അവതരിപ്പിച്ച ഗാനമേളയും അരങ്ങേറി.