മാര്‍ത്തോമ കോളജില്‍ ഏകദിന സെമിനാര്‍ നടത്തി
1487360
Sunday, December 15, 2024 7:34 AM IST
ചുങ്കത്തറ: ചുങ്കത്തറ മാര്‍ത്തോമ കോളജിലെ ബോട്ടണി വകുപ്പിന്റെയും ഫിഷറീസ് സര്‍വേ ഓഫ് ഇന്ത്യയുടെ കൊച്ചിന് ബേസ്, ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെയും സഹകരണത്തോടെ സമുദ്ര ആവാസവ്യവസ്ഥയെ സുസ്ഥിരമാക്കുന്നതിനെക്കുറിച്ച് ഏകദിന ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു.
സമുദ്രസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള പരിപാടി കൊച്ചി എഫ്എസ്ഐ സോണല്‍ ഡയറക്ടര്‍ ഡോ. സിജോ പി. വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. രാജീവ് തോമസ് അധ്യക്ഷത വഹിച്ചു.ആഴക്കടല്‍ ആവാസവ്യവസ്ഥയുടെ ജൈവവൈവിധ്യം എന്ന വിഷയത്തില്‍ ഡോ. സിജോ പി. വര്‍ഗീസ് പ്രഭാഷണം നടത്തി.
എഫ്എസ്ഐയിലെ ഫിഷിംഗ് ഗിയര്‍ ടെക്നോളജിസ്റ്റ് എ.ഇ. അയൂബ് സമുദ്ര മലിനീകരണത്തെക്കുറിച്ച് അവതരിപ്പിച്ചു. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിലെ പ്രധാന് സഹായക് എൻജിനിയര്‍ പ്രമോദ് കുമാര്‍ സമുദ്ര എണ്ണ മലിനീകരണത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് സംസാരിച്ചു. സീനിയര്‍ എസ്എ സോളി സോളമന് കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും സമുദ്രത്തിന്റെ ചലനാത്മകതയെക്കുറിച്ചും ആഴത്തിലുള്ള ചര്‍ച്ച നടത്തി.
സുവോളജി, ബോട്ടണി വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് സമുദ്ര ആവാസവ്യവസ്ഥയെ സംരക്ഷിക്കേണ്ടതിന്റെ അടിയന്തര ആവശ്യകതയെക്കുറിച്ചുള്ള വിദഗ്ധ അറിവ് നല്കി. കോളജ് ബര്‍സാര്‍ ഫാ. ജിനു ഇപ്പന് കുര്യന്, ഐക്യുഎസി കോ ഓര്‍ഡിനേറ്റര്‍ ഡോ. ടി.എം. ജോര്‍ജ്, ബോട്ടണി വകുപ്പ് മേധാവി ഡോ. ടി.പി. അജേഷ്, അസി. പ്രഫ. രഞ്ജു അമ്മു ജോസഫ് എന്നിവര്‍ സംസാരിച്ചു.