അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു
1487364
Sunday, December 15, 2024 7:34 AM IST
പോത്തുകല്‍: പോത്തുകല്‍ ഗ്രാമപഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച ആദ്യ അങ്കണവാടി കെട്ടിടം കൊടിരിയില് പോത്തുകല്‍ പഞ്ചായത്ത് പ്രസിഡന്റ് വിദ്യാരാജന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷാജി ജോണ്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്തംഗം അഡ്വ. ഷെറോണ റോയ്, ബ്ലോക്ക് മെമ്പര്‍മാരായ സോമന് പാര്‍ലി, പ്രദീഷ്, പഞ്ചായത്തംഗങ്ങളായ നാസര്‍ സ്രാമ്പിക്കല്‍, മുസ്തഫ പാക്കട, മറിയാമ്മ കുഞ്ഞുമോന്, ഷറഫുന്നിസ, ഗ്രാമപഞ്ചായത്ത് ജൂണിയര്‍ സൂപ്രണ്ട് ദിവ്യ, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ സുലൈഖ, അങ്കണവാടി ടീച്ചര്‍ സഫിയ, ബിഡിഒ സന്തോഷ്, എന്‍ആര്‍ഇജിഎസ് എ.ഇ. ഐശ്വര്യ എന്നിവര്‍ സംസാരിച്ചു. 200ല്‍ അധികം തൊഴില്‍ ദിനങ്ങളെടുത്താണ് തൊഴിലുറപ്പ് തൊഴിലാളികള്‍ കെട്ടിടം നിര്‍മിച്ചത്.