എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍
1396851
Saturday, March 2, 2024 5:17 AM IST
എടക്കര: ബംഗളൂരുവില്‍ നിന്നു ബസ് മാര്‍ഗം വില്‍പ്പനക്കായി കൊണ്ടുവന്ന എംഡിഎംഎയുമായി പാലേമാട് ശങ്കരന്കുളം സ്വദേശി വഴിക്കടവ് പോലീസിന്റെ പിടിയിലായി. പുതിയകത്ത് ആഷിഖ് അഹമ്മദി(30) നെയാണ് 9.40 ഗ്രാം എംഡിഎംഎയുമായി വഴിക്കടവ് പോലീസ് ഇന്‍സ്പെക്ടര്‍ പ്രിന്‍സ് ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ജില്ലാ പോലീസ് മേധാവി എസ്. ശശിധരന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നു നിലമ്പൂര്‍ ഡിവൈഎസ്പി പി.എല്‍. ഷൈജുവിന്റെ നിര്‍ദേശ പ്രകാരം വഴിക്കടവ് പോലീസും നിലമ്പൂര്‍ ഡാന്‍സാഫ് ടീമും ചേര്‍ന്നു നടത്തിയ സംയുക്ത പരിശോധനയിലാണ് വഴിക്കടവ് അങ്ങാടിയില്‍ വച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്. മൈസൂരുവിലെ മത്സ്യകച്ചവടത്തിന്റെ മറവിലാണ് പ്രതി ലഹരിമരുന്ന് കടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു.
വിപണിയില്‍ ഗ്രാമിന് 4000 രൂപയോളം വിലവരുന്ന ലഹരിമരുന്നാണ് പിടികൂടിയത്. എസ്ഐ ഒ.കെ. വേണു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സൂര്യകുമാര്‍, അനുമാത്യൂ, സിപിഒമാരായ കെ. ഹരിപ്രസാദ്, ടി. ഫിറോസ്, ഡാന്‍സാഫ് അംഗങ്ങളായ നിബിന്‍ദാസ്, അഭിലാഷ് കൈപ്പിനി, ജിയോ ജേക്കബ്, എന്‍.പി. സുനില്‍, ആഷിഫലി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.