അംബേദ്കറുടെ 134-ാം ജന്മവാര്‍ഷികം; ഇന്ന് പദയാത്ര
1542408
Sunday, April 13, 2025 6:43 AM IST
തിരുവനന്തപുരം: ഇന്ത്യന്‍ ഭരണഘടനയുടെ എഴുപത്തിഅഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായും ഭരണഘടനാ ശില്പി ഡോ.ബി.ആര്. അംബേദ്ക്കറുടെ 134-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ചും നെഹ്രു യുവകേന്ദ്രയുടെ നേതൃത്വത്തില്‍ പദയാത്ര സംഘടിപ്പിക്കും.
ഇന്നു രാവിലെ എട്ടിന് കവടിയാര്‍ വിവേകാനന്ദ പ്രതിമക്ക് മുന്നില്‍ നിന്നും ആരംഭിക്കുന്ന പദയാത്ര വെള്ളയമ്പലം അയ്യന്‍കാളി പ്രതിമക്ക് മുന്നില്‍ സമാപിക്കും. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേര്‍ക്കര്‍ ഉദ്ഘാടനം ചെയ്യും.
മന്ത്രി ജി.ആര്. അനില്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ അഡ്വ. വി.കെ. പ്രശാന്ത് എംഎല്‍എ, മുന്‍ കേന്ദ്ര സഹമന്ത്രി വി. മുരളീധരന്, നെഹ്രു യുവകേന്ദ്ര സ്റ്റേറ്റ് ഡയറക്ടര്‍ എം.അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.