കെഎസ്ആര്‍ടിസി സർവീസുകള്‍ വെട്ടിക്കുറച്ചു, യുഡിഎഫ് പ്രതിഷേധ ധര്‍ണ നടത്തി
1542410
Sunday, April 13, 2025 6:43 AM IST
പാലോട് : പെരിങ്ങമ്മല തെന്നൂര്‍ റൂട്ടിലെ കെഎസ്ആര്‍ടിസി ബസ് സര്‍വീസുകള്‍ വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച് യുഡിഎഫ് പെരിങ്ങമ്മല മണ്ഡലം കമ്മിറ്റി ഡിപ്പോയിലേക്ക് മാര്‍ച്ച് നടത്തി. ഇടിഞ്ഞാര്‍ അഗ്രിഫാം, തെന്നൂര്‍, ഞാറനീലി എന്നിവടങ്ങളിലേക്ക് സർവീസ് നടത്തിയിരുന്ന 20ലധികം സര്‍വീസുകളാണ് നിര്‍ത്തലാക്കിയത്.
സ്വകാര്യബസുകളെ സഹായിക്കാനാണ് ഈ നീക്കമെന്ന് സമരക്കാര്‍ പറയുന്നു. പൊതുജനം കഷ്ടപ്പെടുകയാണ്. സര്‍ക്കാര്‍ ഓഫീസുകളിലെത്തേണ്ടവര്ക്ക് സമയത്ത് എത്താന്‍ കഴിയുന്നില്ല.
ഡിപ്പോ അടച്ചുപൂട്ടുന്നതിനുള്ള ചില സംഘടനകളുടെ ഗൂഡശ്രമമാണ് ഇതിന് പിന്നിലെന്ന് ആരോപണമുണ്ട്. മാര്‍ച്ചും ധര്‍ണയും ഡിസിസി വൈസ് പ്രസിഡന്റ് സുധീര്‍ഷ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് പെരിങ്ങമ്മല പഞ്ചായത്ത് കമ്മിറ്റി ചെയര്മാൻ സലിം പള്ളിവിള അധ്യക്ഷത വഹിച്ചു.
കണ്‍വീനര്‍ കൊച്ചുവിള അന്‍സാരി, ലീഗ് ജില്ല ജനറല്‍ സെക്രട്ടറി നിസാര്‍ മുഹമ്മദ് സുല്‍ഫി, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് നന്ദിയോട് ബി.സുശീലന്, ഇടവം ഖാലിദ്, ബി. പവിത്രകുമാര്‍, പി.എന്‍.അരുണ്‍കുമാര്‍, താന്നിമൂട് ഷംസുദീന്‍, ഇല്യാസ്, ഗീതാപ്രിജി, കൊച്ചുകരിക്കകം നൗഷാദ് എന്നിവര്‍ പ്രസംഗിച്ചു.