ചുമട്ടു തൊഴിലാളി യൂണിയൻ ജില്ലാ സമ്മേളനം നാളെ മുതൽ 16 വരെ
1542390
Sunday, April 13, 2025 6:30 AM IST
തിരുവനന്തപുരം: ഹെഡ്ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം നാളെ മുതൽ 16 വരെ നെയ്യാറ്റിൻകരയിൽ നടക്കും. നാളെ രാവിലെ എട്ടിന് മെഡിക്കൽ കോളജ് ആശുപത്രിയിൽ രക്തദാന ക്യാന്പോടെ സമ്മേളനത്തിനു തുടക്കമാകുമെന്നു പ്രസിഡന്റ് സി. ജയൻബാബുവും ജനറൽ സെക്രട്ടറി എൻ. സുന്ദരംപിള്ളയും പത്രസമ്മേളനത്തിൽ അറിയിച്ചു.
രക്തദാന ക്യാന്പ് സിഐടിയു സംസ്ഥാന സെക്രട്ടറി കെ.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. യന്ത്രവത്കരണം, വൻകിട മാളുകൾ, ഓണ്‍ലൈൻ കച്ചവടം, പ്രത്യേക സാന്പത്തിക മേഖല തുടങ്ങിയവ മൂലം തൊഴിലാളികൾക്കു ജോലി നഷ്ടമാകുകയാണെന്ന് അവർ പറഞ്ഞു.
15നു മാരായമുട്ടം രക്തസാക്ഷി ചെല്ലപ്പൻപിള്ളയുടെ ബലി കുടീരത്തിൽ നിന്ന് കൊടിമരജാഥയും എൻ.പി. ശെൽവന്റെ സ്മൃതി മണ്ഡപത്തിൽ നിന്ന് പതാക ജാഥയും സമ്മേളന നഗരിയിൽ എത്തും. 16നു രാവിലെ 10ന് നെയ്യാറ്റിൻകര മൂന്നുകല്ലിൻമൂട് ഡോ.ജി.ആർ. കൾച്ചറൽ സെന്ററിൽ നടക്കുന്ന പ്രതിനിധി സമ്മേളനം മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് സി. ജയൻബാബു അധ്യക്ഷത വഹിക്കും.