ദു:ഖവെള്ളിയാഴ്ച്ച പാളയത്ത് സംയുക്ത കുരിശിന്റെ വഴി
1542412
Sunday, April 13, 2025 6:43 AM IST
തിരുവനന്തപുരം : 18ന് ദുഃഖവെള്ളിയാഴ്ച രാവിലെ 6.45 ന് പാളയത്ത് വിശുദ്ധ കുരിശിന്റെ വഴി സംഘടിപ്പിക്കും. ലത്തീൻ, സീറോ മലബാർ, മലങ്കര കത്തോലിക്ക, ക്നനായ സഭകളുടെ സംയുക്ത ആഭിമുഖ്യത്തിൽ പാളയം സെന്റ് ജോസഫ് കത്തീഡ്രലിൽ നിന്നാരംഭിച്ച്, വിജെടി ഹാൾ, യൂണിവേഴ്സിറ്റി ചുറ്റി പാളയത്ത് സമാപിക്കുന്നു.
കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കതോലിക്കാബാവ പ്രാരംഭ സന്ദേശവും ആർച്ച് ബിഷപ് തോമസ് ജെ. നെറ്റോ സമാപന സന്ദേശവും നല്‍കും. തിരുവനന്തപുരം ലത്തീൻ, തിരുവനന്തപുരം മലങ്കര, ചങ്ങനാശേരി, കോട്ടയം എന്നീ അതിരൂപതകളിലെ നൂറുകണക്കിനു വിശ്വാസികളും സന്യസ്തരും വൈദികരും പങ്കുചേരും.
പാളയം കത്തീഡ്രൽ വികാരി മോണ്‍. വിൽഫ്രഡ് എമിലിയാസ്, ചങ്ങനാശേരി അതിരൂപതാ വികാരി ജനറലും ലൂർദ് വികാരിയുമായ മോണ്‍ ജോണ്‍ തെക്കേക്കര, പാളയം സമാധാനരാജ്ഞി ബസിലിക്ക റെക്ടർ ഫാ. നെൽസണ്‍ വലിയവീട്ടിൽ,
പത്താംപീയുസ് ക്നാനായ കത്തോലിക്ക പള്ളി വികാരി ഫാ. മിഥുൻ വലിയ പുളിഞ്ചാക്കിൽ, ഷാജൻ മാർട്ടിൻ, ജെറോണ്‍ ഏലിയാസ്, ജെയിംസ് ഒഴുങ്ങാലിൽ, ആന്റണി കെ.ജെ.കൈതപ്പറന്പിൽ, സേവ്യർ സെബാസ്റ്റ്യൻ അനുഗ്രഹ്, ജിജി എം.ജോണ്‍, ജേക്കബ് മാത്യു എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നല്‍കും.