മഹേശ്വരം ശിവപാര്‍വതി ക്ഷേത്രത്തില്‍ വിഷു കണിയും കൈനീട്ടവും
1542406
Sunday, April 13, 2025 6:43 AM IST
പാറശാല: മഹേശ്വരം ശിവ പാര്‍വതി ക്ഷേത്രത്തില്‍ നാളെ വിഷുക്കണി ആചരിക്കും. ഇന്ന് രാത്രി അത്താഴപൂജയ്ക്കു ശേഷം ക്ഷേത്ര മേല്‍ശാന്തി കുമാര്‍ മഹേശ്വരവും മറ്റു കീഴ്ശാന്തി മാരും ചേര്‍ന്നു ശ്രീകോവിലിനു മുന്നിലുള്ള നമസ്കാര മണ്ഡപത്തില്‍ ഓട്ടു ഉരുളിയില്‍ കണിക്കോപ്പ് ഒരുക്കും.
നാളെ പുലര്‍ച്ചെ ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതിയുടെ സാനിധ്യത്തില്‍ ക്ഷേത്ര നടതുറന്ന് ശ്രീകോവിലില്‍ എത്തി മേല്‍ശാന്തി നാളികേരമുറിയില്‍ നെയ്ത്തിരി തെളിയിച്ചു ഒരുക്കിവച്ചു കണിക്കോപ്പുകള്‍ ഉയര്‍ത്തിപ്പിടിച്ചു ക്ഷേത്ര മഠാധിപതി ശിവപാര്‍വതിമാരെ കണികാണിക്കും. അതോടുകൂടി വിഷു കണി ദര്‍ശനത്തിനു തുടക്കമാകും.
തുടര്‍ന്ന് ദര്‍ശനത്തിനെത്തുന്ന ഭക്ത ജനങ്ങള്‍ക്ക് ദീപാരാധനയ്ക്കു ശേഷം പൂജിച്ച നാണയ തുട്ടുകള്‍ വിഷു കൈനീട്ടമായി നല്‍കുമെന്നും ക്ഷേത്ര ട്രസ്റ്റ് കമ്മിറ്റി അറിയിച്ചു.