ഗൃഹനാഥനെ കല്ലുകൊണ്ടിടിച്ച മൂന്നംഗസംഘം പിടിയില്‍
1542388
Sunday, April 13, 2025 6:30 AM IST
പേരൂര്‍ക്കട: ഗൃഹനാഥനെ കല്ലുകൊണ്ടിടിച്ച് പരിക്കേല്‍പ്പിച്ച മൂന്നംഗസംഘത്തെ പോലീസ് പിടികൂടി. പേരൂര്‍ക്കട ഹാര്വ്വിപുരം സ്വദേശികളായ ഉണ്ണിക്കുട്ടന് എന്നുവിളിക്കുന്ന ആദിത്യന് (19), അഖില്‍ (21), ജോബി (19) എന്നിവരാണ് പിടിയിലായത്.
വെള്ളിയാഴ്ച വൈകുന്നേരം ആറോടുകൂടി ഹാര്വ്വിപുരത്തായിരുന്നു കേസിന്നാസ്പദമായ സംഭവം. പ്രദേശവാസിയായ ജോയി (58) യെയാണ് സംഘം മര്‍ധിച്ചത്.. കാലിനു പൊട്ടലേറ്റ ജോയി പേരൂര്‍ക്കട ഗവ. ആശുപത്രിയില്‍ ചികിത്സയിലാണ്. ആദിത്യന് ക്രിമിനല്‍ക്കേസില്‍ പ്രതിയാണ്. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.