കരാട്ടേചാമ്പ്യൻഷിപ്പ്: ആറ്റിങ്ങൽ ജേതാക്കൾ
1542395
Sunday, April 13, 2025 6:30 AM IST
തിരുവനന്തപുരം: ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച പ്രഥമ കേരള സംസ്ഥാന തല ഓപ്പൺ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ആറ്റിങ്ങൽ കരാട്ടെ ടീം ജേതാക്കൾ. എസ്കെഎ തിരുവന്തപുരം രണ്ടാം സ്ഥാനവും ഐഎസ് കെടി കോട്ടയം മൂന്നാം സ്ഥാനവും നേടി.
കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽ കുമാർ, കേരള കരാട്ടെ അസോസിയേഷൻ പ്രസിഡന്റ് എസ്. രഘു കുമാർ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന സമാപന സമ്മേളനത്തിൽ വിജയികൾക്കുള്ള പുരസ്കാരങ്ങൾ . പി. വിഷ്ണു രാജ് ഐഎസ് വിതരണം ചെയ്തു.