ഡ്രോണിന്റെ സാന്നിധ്യം; പോലീസ് കേസെടുത്തു
1542407
Sunday, April 13, 2025 6:43 AM IST
പേരൂര്‍ക്കട: ഫോര്‍ട്ട് സ്റ്റേഷന് പരിധിയില്‍ ഡ്രോണിന്റഎ സാന്നിധ്യം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രിയാണ് പത്മനാഭസ്വാമിക്ഷേത്രത്തിന്റെ കിഴക്കേനട ഭാഗത്ത് ഡ്രോണ്‍ കണ്ടെത്തിയത്. വേഗത്തില്‍ ഡ്രോണ്‍ കുളത്തിനു സമീപത്തുകൂടി കടന്നുപോകുകയായിരുന്നു.
60 അടി ഉയരത്തിലായിരുന്നു ഡ്രോണ്‍ പറന്നതെന്നു ഫോര്‍ട്ട് സിഐ ശിവകുമാര്‍ പറഞ്ഞു. പത്മനാഭസ്വാമിക്ഷേത്ര പരിസരം ഇത്തരം ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണമുള്ള സ്ഥലമാണ്. വിവാഹാവശ്യവുമായി ബന്ധപ്പെട്ടോ മറ്റോ ആണ് ഡ്രോണ്‍ ഉപയോഗിച്ചിട്ടുള്ളതെന്നാണ് കരുതുന്നത്. ഡ്രോണിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമം പോലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.