സർവീസ് സ്റ്റേഷൻ തൊഴിലാളി മരിച്ച നിലയിൽ
1542148
Sunday, April 13, 2025 2:18 AM IST
നെടുമങ്ങാട് : മധ്യവയസ്കനെ പുരയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വാളിക്കോട് കൊപ്പം കുന്നത്തു വീട്ടിൽ അശോകൻ(56)നെയാണ് വാളിക്കോട് കിള്ളിയാറിന് കരയിലുള്ള ഒരു പുരയിടത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
സമീപത്തെ ഒരു സർവീസ് സ്റ്റേഷനിലെ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. മൃതദേഹത്തിന് രണ്ട് ദിവസത്തിലേറെ പഴക്കമുണ്ട്. സമീപത്തുള്ള പ്ലാവിന്റെ ചുവട്ടിലാണ് മൃതദേഹം കിടന്നിരുന്നത്. അവിവാഹിതനാണ് അശോകൻ. നെടുമങ്ങാട് പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.