സാല്‍വേഷന്‍ ആര്‍മി തിരുവനന്തപുരം ഡിവിഷന് വിബിഎസ് സംഗമം നടത്തി
1542416
Sunday, April 13, 2025 6:46 AM IST
തിരുവനന്തപുരം: പാട്ടും ഡാന്‍സും ഗെയിമുകളുമായി സാല്‍വേഷന്‍ ആര്‍മി വേളി ടൂറിസ്റ്റ് വില്ലേജില്‍ തിരുവനന്തപുരം ഡിവിഷന്റെ വിബിഎസ് സംഗമം സംഘടിപ്പിച്ചു. "മാനത്തൊരു സ്വര്‍ണ്ണ കൊട്ടാരം'എന്ന വിഷയത്തെ ആസ്പദമാക്കി ചര്‍ച്ചുകളില്‍ കഴിഞ്ഞ 10 ദിവസമായി നടന്ന വിബിഎസിന്റെ സംഗമം ഡിവിഷണല്‍ കമാന്‍ഡര്‍ ലെഫ്.കേണല്‍ ജേക്കബ് ജെ. ജോസഫ് ഉദ്ഘാടനം ചെയ്തു.
ഡിവിഷണല്‍ യൂത്ത് സെക്രട്ടറി മേജര്‍ യേശുദാസ് ശാമുവേല്‍ അധ്യക്ഷനായിരുന്നു. സംസ്ഥാന യൂത്ത് സെക്രട്ടറി ക്യാപ്റ്റന്‍ അജേഷ് കുമാര്‍ ജോസഫ്, ഡിവിഷണല്‍ സെക്രട്ടറി മേജര്‍ മോത്തോ തോംപ്സണ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഡിവിഷനിലെ 22 പള്ളികളില്‍ നിന്നുള്ള വിബിഎസ് കൂട്ടുകാരും അധ്യാപകരും സംഗമത്തില്‍ പങ്കെടുത്തു.