കോട്ടുകോണം സിഎസ്ഐ ഡിസ്ട്രിക്ട് ചർച്ച് 129-ാം വാർഷികാഘോഷം
1542409
Sunday, April 13, 2025 6:43 AM IST
നിലമാമൂട്: കോട്ടുക്കോണം സിഎസ്ഐ ഡിസ്ട്രിക്ട് ചര്‍ച്ചിന്റെ 129-ാമത് വാര്‍ഷികവും സഭാദിനാഘോഷങ്ങളുടെ ഉദ്ഘാടനവും ഇന്നു രാവിലെ എട്ടിന് ഡിസ്ട്രിക്ട് ചെയര്മാന് റവ. സി. ജപരാജിന്റെ അധ്യക്ഷതയില്‍ മോട്ടിവേഷന്‍ സ്പീക്കര്‍ നോബിള്‍ മില്ലര്‍ ഉദ്ഘാടനം ചെയ്യും. 20ന് സഭാദിനാഘോഷയാത്രയോടു കൂടി സമാപിക്കും.
ഇന്നു രാവിലെ 7.45ന് ഓശാന പെരുന്നാള്‍ ആരാധനയും സഭാദിന ഘോഷയാത്രയുടെയും തണല്‍ പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെയും ഉദ്ഘാടനവും നടക്കും. 10ന് മെഡിക്കല്‍ ക്യാമ്പ്. വൈകുന്നേരം മൂന്നു മുതല്‍ വിബിഎസ് സമാപന സമ്മേളനവും ഘോഷയാത്രയും. തുടര്‍ന്ന് വിവിധ കലാപരിപാടികളും.
നാളെ മുതല്‍ 16 വരെ തണല്‍ പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഭവന സന്ദര്‍ശനവും സഹായവിതരണവും. 17ന് വൈകുന്നേരം ഏഴിനു റവ. ഡോ.സി.ഐ. ഡേവിസ് ജോയി നയിക്കുന്ന കണ്വന്ഷന്. 18ന് രാവിലെ ഏഴിന് ദുഃഖവെള്ളി ആരാധന കണ്വന്ഷന്.
വൈകുന്നേരം ഏഴിനു ഇവാ: ലീനുവിന്റെ അധ്യക്ഷതയില്‍ ക്യാപ്റ്റന്‍ സാജന് ജോണിന്റെ നേതൃത്വത്തില്‍ കണ്വന്ഷന് യോഗം. 19ന് വൈകുന്നേരം ഏഴിന് റവ. ജെ.എല്‍. ബിജോയിയുടെ അധ്യക്ഷതയില്‍ കണ്വന്ഷന്.
20ന് രാവിലെ എട്ടിന് 129ാമത് സഭാദിനാഘോഷ സമാപനത്തില്‍ ഡിസ്ട്രിക്ട് റവ. സി. രാജീവ് മുഖ്യസന്ദേശം നല്‍കും. വൈകുന്നേരം 6.30ന് സഭാദിന ഘോഷയാത്ര.