ശംഖുമുഖത്ത് യുവാവ് വാഹനാപകടത്തില്‍ മരിച്ചു
1542147
Sunday, April 13, 2025 2:18 AM IST
വലിയതുറ: ശംഖുമുഖം വിമാനത്താവളത്തിലേക്കുളള റോഡില്‍ യുവാവ് സഞ്ചരിച്ചിരുന്ന ബൈക്ക് മുന്നില്‍ പോകുകയായിരുന്ന കാറിന്റെ പുറകില്‍ ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. പൂന്തുറ മാണിക്കവിളാകം ബദരിയാ നഗര്‍ സ്വദേശി സയിദ് അലി (45) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം വൈകുന്നേരം ആറ് മണിയോടുകൂടിയായിരുന്നു അപകടം. അപകടത്തില്‍ ബൈക്കില്‍ നിന്നും റോഡിലേയ്ക്ക് തെറിച്ചു വീണ സയിദ് അലിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
നാട്ടുകാരുടെയും വലിയതുറ പോലീസിന്റെയും നേതൃത്വത്തില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. വലിയതുറ പോലീസ് കേസെടുത്തു.