ഓശാന ഞായര്‍ തിരുക്കര്‍മങ്ങള്‍
1542418
Sunday, April 13, 2025 6:46 AM IST
മുട്ടട ഹോളിക്രോസ് ദേവാലയം: ഓശാന ഞായര്‍ തിരുക്കര്‍മങ്ങള്‍ ഇന്നു രാവിലെ 6.45ന് ആരംഭിക്കും. കുരിശടിയില്‍ കുരുത്തോല വെഞ്ചിരിപ്പും കുരുത്തോല പ്രദക്ഷിണവും ഉണ്ടാകും. തുടര്‍ന്ന് ദിവ്യബലി. രാവിലെ 5.45നും ഒന്‍പതിനും വൈകുന്നേരം അഞ്ചിനും ദിവ്യബലിയുണ്ടാകും.
ശ്രീകാര്യം എമ്മാവൂസ് ദേവാലയം: ഓശാന ഞായര്‍ തിരുക്കര്‍മങ്ങള്‍ ഇന്നു രാവിലെ 6.30ന് ആരംഭിക്കും. കുരുത്തോല വെഞ്ചിരിപ്പും കുരുത്തോല പ്രദക്ഷിണവും ഉണ്ടാകും.രാവിലെ 9.30നും വൈകുന്നേരം 5.30നും വിശുദ്ധ കുര്‍ബാനയുണ്ടാകും.
പാപ്പാട് കൊടുങ്ങാനൂര്‍ സാല്‍വേഷന്‍ ആര്‍മി ചര്‍ച്ച്: ഇന്നു രാവിലെ 9.30ന് ഓശാന തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും.
പുന്നന്‍ റോഡിലുള്ള സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സിംഹാസന കത്തീഡ്രല്‍: ഇന്നു രാവിലെ 6.30ന് പ്രഭാത നമസ്കാരം. 7.30ന് ഓശാന ശുശ്രൂഷ, വിശുദ്ധ കുര്‍ബാന. വൈകുന്നേരം ആറിന് സന്ധ്യാ നമസ്കാരം. 6.45ന് വാദെ ദല്‍മീനോ ശുശ്രൂഷ.