കുത്തുകേസ്; ഒന്നാംപ്രതി പിടിയില്‍
1542387
Sunday, April 13, 2025 6:30 AM IST
ഉള്ളൂർ: ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന ഒന്നാം പ്രതി പിടിയില്‍.
കുമാരപുരം ചെന്നിലോട് സ്വദേശി ചന്തു എന്നുവിളിക്കുന്ന അനൂപ് (30) ആണ് പിടിയിലായത്. കോയമ്പത്തൂരിലെ ഗണപതിയില്‍ നിന്നാണ് മെഡിക്കല്‍കോളജ് സിഐ ബി.എം. ഷാഫിയുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെപിടികൂടിയത്. പാത്രക്കടയില്‍ തൊഴിലാളിയായി ഒളിവില്‍ താമസിക്കുകയായിരുന്നു പ്രതി.
മാര്‍ച്ച് 27ന് രാത്രി 10 ഓടുകൂടി കുമാരപുരം സ്വദേശിയും ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയുമായ പ്രവീണിനെ (40) യാണ് അനൂപും ബൈജുവും ജിതിനും ഉള്‍പ്പെട്ട സംഘം ചെന്നിലോട് ഭാഗത്തുവച്ച് കുത്തിപ്പരിക്കേല്‍പ്പിച്ചത്.
മദ്യപാനം ചോദ്യം ചെയ്തതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമായത്. കൂട്ടുപ്രതികളായ ബൈജു, ജിതിന് എന്നിവര്‍ റിമാന്ഡില്ക്കഴിഞ്ഞുവരികയാണ്.