പാലത്തില്‍ കാല്‍നടയാത്രികര്‍ക്ക് ഭീഷണിയായി മെറ്റല്‍ പ്ലേറ്റ് !
1542411
Sunday, April 13, 2025 6:43 AM IST
പേരൂര്‍ക്കട: വട്ടിയൂര്‍ക്കാവ് മരുതംകുഴി പുതിയ പാലത്തില്‍ ഫുട്പാത്ത് ആരംഭിക്കുന്ന ഭാഗത്ത് യാത്രികര്‍ക്കു ഭീഷണിയായി മെറ്റല്‍ പ്ലേറ്റ്. തറനിരപ്പില്‍ നിന്ന് ഉയര്‍ന്ന് വളഞ്ഞുനില്ക്കുന്ന പ്ലേറ്റില്‍ തട്ടിയാല്‍ അപകടം ഉറപ്പാണ്ട്.
ഫുട്പാത്തിലേക്ക് കയറുന്നവര്‍ ഇതില്‍തട്ടി റോഡിലേക്ക് വീഴാനുള്ള സാദ്ധ്യത കൂടുതലാണ്. വര്‍ഷങ്ങള്‍ക്കുമുമ്പ് റോഡുവശത്ത് അലങ്കാരലൈറ്റ് ഉറപ്പിക്കുന്നതിന്റെ ഭാഗമായി നിര്‍മിച്ചതാണ് മെറ്റല്‍ പ്ലേറ്റ്.
ലൈറ്റും ബാക്കി ഭാഗങ്ങളും നശിച്ചുപോയെങ്കിലും ലോഹഭാഗം ഇപ്പോഴും അവശേഷിക്കുന്നു. പാലത്തില്‍ തെരുവുവിളക്കുകള്‍ പ്രകാശിക്കാതെ വരുന്ന വേളകളിലാണ് അപകടസാദ്ധ്യത കൂടുതല്‍.