തുമ്പോട് മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം
1542417
Sunday, April 13, 2025 6:46 AM IST
കല്ലറ: കല്ലറ ഗ്രാമ പഞ്ചായത്തിലെ തുമ്പോട് മുടിപ്പുര ക്ഷേത്രത്തിൽ പുതിയതായി സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം ഡി.കെ മുരളി എംഎൽഎ നിർവഹിച്ചു. കല്ലറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി.ജെ.ലിസി അധ്യക്ഷത വഹിച്ചു.
എംഎൽഎയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നാണ് ലൈറ്റ് അനുവദിച്ചത്. ബ്ലോക്ക് വൈസ് പ്രസിഡന്റ് എസ്.എം.റാസി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.നജിൻഷ, മെമ്പർ രാധാമണി, ജി.ബേബി, ഡി.വിജയകുമാർ, ജി. വിജയൻ, ക്ഷേത്ര ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.