ശബരി എക്സ്പ്രസിനു പകരം തിരുവനന്തപുരം സെൻട്രലിൽനിന്ന് പുതിയ ട്രെയിൻ വേണമെന്ന്
1542392
Sunday, April 13, 2025 6:30 AM IST
തിരുവനന്തപുരം: രാവിലെ 6.40 ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ നിന്ന് തിരിക്കുന്ന തിരുവനന്തപുരം - സെക്കന്ദരാബാദ് ശബരി എക്സ്പ്രസിന്റെ സമയമാറ്റവും സ്റ്റേഷൻ മാറ്റവും പരിഗണിച്ച് രാവിലെ അതേ സമയത്ത് തന്നെ പുതിയ ട്രെയിൻ സർവീസ് ആരംഭിക്കണമെന്ന് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പരവൂർ സജീബ് ആവശ്യപ്പെട്ടു.
കൊല്ലം ,കായംകുളം തുടങ്ങിയ സ്റ്റേഷനുകളിൽ ഇറങ്ങുന്ന ധാരാളം യാത്രക്കാർ ശബരി എക്പ്രസിലാണ് യാത്ര ചെയ്യുന്നുണ്ട് . കോട്ടയം വരെയുള്ള സ്ഥിരം യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടാണ് വരാൻ പോകുന്നത് .
തിരുവനന്തപുരം സെൻട്രലിനു പകരം കൊച്ചുവേളിയിൽ (തിരുവനന്തപുരം നോർത്ത് ) നിന്ന് വൈകുന്നേരം 5.30ന് പുറപ്പെടാനും സൂപ്പർ ഫാസ്റ്റ് ട്രെയിനാക്കാനും സെക്കന്ദ്രാബാദിന് പകരം ചേർലപള്ളി വരെയാക്കാനും റെൽയിൽവേ നടപടികൾ ആരംഭിച്ചു കഴിഞ്ഞു.
രാവിലെ ശബരി എക്സ്പ്രസിന്റെ സമയത്ത് പുതിയ ട്രെയിൻ സർവ്വീസ് ആരംഭിച് സ്ഥിര യാത്രക്കാരുടെ യാത്രാക്ലേശം പരിഹരിക്കണമെന്ന് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.