തൊഴിലാളിവിരുദ്ധ സർക്കാരുകൾ നയം മാറ്റണം: കെ.മുരളീധരൻ
1542391
Sunday, April 13, 2025 6:30 AM IST
നേമം : കേന്ദ്രം - സംസ്ഥാന സർക്കാരുകൾ തൊഴിലാളി വിരുദ്ധ നടപടികൾ അവസാനിപ്പിക്കണമെന്ന് കെ.മുരളീധരന്. കേരള ആര്‍ട്ടിസാന്‍സ് ആന്‍ഡ് സ്കില്‍ഡ് വര്‍ക്കേഴ്സ് ഫെഡറേഷന് ഐഎന്‍ടിയുസി സംസ്ഥാന സമ്മേളനം നേമത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമര രംഗത്തുള്ള ആശാവർക്കർമാരെ മാനസികമായി സർക്കാർ പിഡീപ്പിക്കുകയാണെന്ന് കെ.മുരളീധരന് പറഞ്ഞു. ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് പീതാംബരകുറുപ്പ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പൂവട വിജയന്, പനവിള രാജശേഖരന്, ജില്ല പ്രസിഡന്റ് കല്ലിയൂര്‍ മുരളി, രാധാകൃഷ്ണന് ചാത്തന്നൂര്‍, എന്‍.കെ. നകുലന്, നേമം രാജന് തുടങ്ങിയവര്‍ പങ്കെടുത്തു.