ശ്രീ ചിത്തിര തിരുനാള്‍ നാഷണല്‍ അവാര്‍ഡ് പ്രഖ്യാപനം ഇന്ന്
1541190
Wednesday, April 9, 2025 6:39 AM IST
വെള്ളറട: ശ്രീ ചിത്തിര തിരുനാള്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയിട്ടുള്ള 2024-2025 വര്‍ഷങ്ങളിലെ നാഷണല്‍ അവാര്‍ഡ് പ്രഖ്യാപനം ഇന്നു നടക്കും. രണ്ടുലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം.
ശാസ്ത്രം, സാങ്കേതികവിദ്യ, ഭരണം, കൃഷി, കല, സിനിമ, സംഗീതം, സാഹിത്യം, വൈദ്യം, കായികം, തുടങ്ങിയ മേഖലകളിലെ മികച്ച സംഭാവനയ്ക്കാണ് പുരസ്കാരം.
ഈ വര്‍ഷത്തെ അവാര്‍ഡ് പ്രഖ്യാപനം മുന്‍ അംബാസഡര്‍ ടി.പി. ശ്രീനിവാസന് നിർവഹിക്കും. തന്പാനൂരിലെ ഹോട്ടല്‍ സെന്‍ട്രല്‍ റസിഡന്‍സിയിലാണ് അവാർഡ് പ്രഖ്യാപനം.