ബിജെപി ഓഫീസ് മാർച്ചിൽ സംഘർഷം
1543353
Thursday, April 17, 2025 6:18 AM IST
തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് നേരെ കൊലവിളി ഉയർത്തിയ ബിജെപി പ്രവർത്തകർക്കെതിരെ യൂത്ത് കോൺഗ്രസ് തിരുവനനന്തപുരം ജില്ലാ കമ്മിറ്റി ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിനു മുന്നിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.
പ്രതിഷേധക്കാരെ നേരിടാൻ നാല് തവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പൊലീസുമായി ഉന്തുതള്ളും രൂക്ഷമായതോടെ പോലീസ് ലാത്തി വീശി. സംഘർഷത്തിൽ പാളയം മണ്ഡലം പ്രസിഡന്റ് സജീവിന്റെ കൈവിരൽ ഒടിഞ്ഞു.
മാർച്ച് ജില്ലാ പ്രസിഡന്റ് നേമം ഷജീർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിമാരായ ബി.എസ്. സുബിജ , അഫ്സൽ ബാലരാമപുരം, ആർ.എസ്. വിപിൻ തുടങ്ങിയവർ നേതൃത്വം നൽകി.