തകഴി സാഹിത്യ പുരസ്കാരം കവിതാ വിശ്വനാഥിന്
1543360
Thursday, April 17, 2025 6:26 AM IST
വെള്ളറട: തകഴി സാഹിത്യ പുരസ്കാരത്തിന് കവിതവിശ്വനാഥ് അര്‍ഹയായി. പ്രഭാത് ബുക്ക് ഹൗസ് പ്രസിദ്ധീകരിച്ച ജീവിതം നീയും ഞാനും എന്ന നോവലിനാണ് പുരസ്കാരം. 20,000 രൂപയും ഫലകവുമടങ്ങുന്ന പുരസ്കാരം 19നു വൈകുന്നേരം നാലിനു കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയം ഹാളില്‍ നടക്കുന്ന സാഹിത്യ സമ്മേളനത്തിൽ സമ്മാനിക്കും.
ചടങ്ങില്‍ കലാ സാഹിത്യ മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കും. കലാസാഹിത്യ സിനിമ സാമൂഹിക പ്രവര്‍ത്തകയായ കവിതാ വിശ്വനാഥ് തിരുവനന്തപുരം അയണിമൂട് സ്വദേശിയാണ്. കവിത, കഥ, നോവല്‍, ബാലസാഹിത്യം തുടങ്ങിയ മേഖലകളില്‍ പതിനഞ്ചോളം പുസ്തകങ്ങള്‍ കവിതാ വിശ്വനാഥ് പ്രസിദ്ധീകരിച്ചിട്ടുണ്ട്