കാട്ടുപന്നി ഇടിച്ചു ദന്പതിമാർക്ക് പരിക്ക്
1543357
Thursday, April 17, 2025 6:18 AM IST
കാട്ടാക്കട : കാട്ടുപന്നി ഇടിച്ച് സ്കൂട്ടർ യാത്രികർക്കു പരിക്ക്. വിളപ്പിൽശാല കുന്നുപുറം വാഴവിളാകത്താണ് സ്കൂട്ടറിൽ യാത്ര ചെയ്യവെ ദമ്പതികളായ രമേഷ്- വിദ്യ എന്നിവർക്കു പരിക്കേറ്റത്. കഴിഞ്ഞദിവസം രാത്രി എട്ടോടെയായിരുന്നു അപകടം.
ഇവർ യാത്രചെയ്തിരുന്ന സ്കൂട്ടറിൽ എതിരേ പാഞ്ഞുവന്ന കാട്ടുപന്നി ഇടിക്കുകയായിരുന്നു. പരുക്കേറ്റ ദന്പതിമാരെ ഉടൻ ആംബുലൻസിൽ മെഡിക്കൽകോളജിലെത്തിച്ചു. അതിനിടെ മറ്റൊരു ബൈക്ക് യാത്രികൻ അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തു.