യുവാവിന് മർദനം: പ്രതി പിടിയിൽ
1543369
Thursday, April 17, 2025 6:33 AM IST
പൂന്തുറ: യുവാവിനെ മര്‍ദിച്ച കേസിലെ പ്രതിയെ പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തു. മണക്കാട് വില്ലേജില്‍ അമ്പലത്തറ വാര്‍ഡില്‍ കല്ലടിമുഖം കടവത്ത് നാല്പ്പറയില് വീട്ടില്‍ വിന്‍സന്റിന്റെ മകന് ആദര്‍ശ് (25) ആണ് പിടിയിലായത്.
ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രി 10.30 ഓടുകൂടി പൂന്തുറ ആശുപത്രിയിക്ക് മുന്നില്‍ മുട്ടത്തറ മാണിക്കവിളാകത്തുനിന്നും മണക്കാട് അമ്പലത്തറ കല്ലടിമുഖത്തുള്ള ഫ്ളാറ്റിലേക്ക് താമസം മാറിയ നാസറിന്റെ മകന് സയിദ് അലിയുമായി (34) പ്രതി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും തല അടിച്ചുപൊട്ടിക്കുകയുമായിരുന്നു. മുന്‍ വിരോധമായിരുന്നു ആക്രമണത്തിന് കാരണം.
സയ്ദ് അലി നല്കിയ പരാതിയില്‍ കേസെടുത്ത പോലീസ് നടത്തിയ അന്വേഷണത്തിലാണ് ആദര്‍ശ് പിടിയിലായത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.