വേനൽതുമ്പി കലാജാഥ
1543372
Thursday, April 17, 2025 6:33 AM IST
നെടുമങ്ങാട്: ബാലസംഘം വേനൽതുമ്പി കലാജാഥയുടെ ഏരിയാതല പരിശീലന ക്യാമ്പ് നാടക -സിനിമാ സംവിധായകൻ ഡോ. പ്രമോദ് പയ്യന്നൂർ ഉദ്ഘാടനം ചെയ്തു. ബാലസംഘം ഏരിയാ പ്രസിഡന്റ് അബിയ എസ്. ഷിബു അധ്യക്ഷയായി. 20വരെ കലാജാഥാംഗങ്ങൾക്ക് പരിശീലനം നൽകും. 26 വരെ കലാജാഥ ഏരിയയിലെ മേഖലകളിൽ പര്യടനം നടത്തും.
ഏരിയാ മുഖ്യരക്ഷാധികാരി കെ.പി. പ്രമോഷ്, രക്ഷാധികാരികളായ എസ്.എസ്. ബിജു, എസ്.ആർ. ഷൈൻലാൽ, കെ. റഹീം, നഗരസഭാ ചെയർപേഴ്സൺ സി.എസ്. ശ്രീജ, പരിശീലകൻ കൃഷ്ണൻ വേട്ടംമ്പള്ളി,
ഏരിയാ കൺവീനർ അജിംഖാൻ, ആനാട് ഹരിപ്രകാശ്, ബാലസംഘം ജില്ലാ കമ്മിറ്റി അംഗം നികുഞ്ജൻ എന്നിവർ പങ്കെടുത്തു. ബാലസംഘം ഏരിയാ സെക്രട്ടറി ആർ.ജെ. ആമിന സ്വാഗതവും സംഘാടക സമിതി കൺവീനർ ബി. നജീബ് നന്ദിയും പറഞ്ഞു.