പാടശേഖരം മണ്ണിട്ടു നികത്തി; കൃഷിഭൂമി വെള്ളത്തിൽ
1543358
Thursday, April 17, 2025 6:26 AM IST
വെള്ളറട: അനധികൃതമായി പാടശേഖം മണ്ണിട്ട് നികത്തിയതിനാൽ സമീപത്തെ കൃഷിഭൂമി വെള്ളത്തിലായതായി ആക്ഷേപം.ഒറ്റശേഖരമംഗലം വില്ലേജ് പരിധിയിലാണ് അനധികൃതമായി പാടശേഖരം നികത്തല്‍ നടക്കുന്നത്.
കരിക്കകം വീട്ടില്‍ സുരേന്ദ്രനാണ് അനധികൃതമായി പാടശേഖരം നികത്തിയതെന്നാണ് ആരോപണം ഉയരുന്നത്. സ്ഥലത്തുനിന്നു മണ്ണു നീക്കി മറ്റൊരു സ്ഥലം ചൂണ്ടിക്കാണിച്ചാണ് അനുമതി വാങ്ങുന്നത്. എന്നാല്‍ മണ്ണ് അനധികൃതമായി പാടശേഖരത്തില്‍ തിരികെ കൊണ്ട് നിക്ഷേപിച്ചതോടെ സമീപവാസികളുടെ പാടശേഖരങ്ങളില്‍ വെള്ളംകയറി കൃഷിക്ക് ഉപയോഗമില്ലാത്ത അവസ്ഥയിലായി. രാത്രിയിലാണ് അനധികൃതമായി പാടശേഖം നികത്തിയത്.
പുലര്‍ച്ചെ സമീപ വസ്തുവിന്മന്റെ മോഹനകുമാര്‍ പാടശേഖരത്തെത്തിയപ്പോള് പാടശേഖരം നികത്തിയതു ശ്രദ്ധയിൽപ്പെടുകയും ഉടന്‍തന്നെ പഞ്ചായത്തിലും വില്ലേജിലും പരാതിപ്പെടുകയുമായിരുന്നു. തുടര്‍ന്നും മണ്ണ് നിക്ഷേപിക്കാനുള്ള നീക്കം പഞ്ചായത്ത് അധികൃതരും വില്ലേജ് അധികൃതരും തടയുകയായിരുന്നു.
ഉടന്‍ തന്നെ മുഖ്യമന്ത്രിക്കും കളക്ടര്‍ക്കും പരാതി നല്കി. ഒരു സ്ഥലത്തുനിന്നു മണ്ണു നീക്കം ചെയ്യാനുള്ള അനുമതി ലഭിച്ചാല്‍, അത്തരത്തിൽ മാറ്റുന്ന മണ്ണ് എവിടെയാണു നിക്ഷേപിക്കുന്നത് എന്നു നോക്കാനുള്ള സംവിധാനം ഇല്ലാത്തതാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണം.
വേനല്‍മഴ എത്തിയതോടെ തന്നെ മോഹനകുമാറിന്റെ കൃഷിഭൂമിയില്‍ വെള്ളം മുങ്ങി. ഇനി കാലവർഷംകൂടി ശക്തമായാൽ കൃഷി ഭൂമി പൂര്‍ണമായും വെള്ളത്തില്‍ മുങ്ങും. അനധികൃതമായി നിക്ഷേപിച്ച മണ്ണു നീക്കം ചെയ്തില്ലെങ്കിൽ മോഹനകുമാറിനും പ്രദേശത്ത് മറ്റു കർഷകർക്കും കൃഷി ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണ്.