ഹിന്ദുസ്ഥാന്‍ ലാറ്റക്സില്‍ മോക്ഡ്രില്‍ നടത്തി
1543367
Thursday, April 17, 2025 6:26 AM IST
പേരൂര്‍ക്കട: ഊളമ്പാറ ഹിന്ദുസ്ഥാന്‍ ലാറ്റക്സില്‍ തിരുവനന്തപുരം ഫയര്‍ഫോഴ്സ് മോക്ഡ്രില്‍ സംഘടിപ്പിച്ചു. എല്ലാവര്‍ഷവും എച്ച്എല്‍എല്ലിന്റെ ആവശ്യപ്രകാരം നടത്തിവരാറുള്ള മോക്ഡ്രില്ലായിരുന്നു ബുധനാഴ്ച വൈകുന്നേരം മൂന്നുമണിയോടുകൂടി നടത്തിയത്.
അടിയന്തര സാഹചര്യം ഉണ്ടായാല്‍ ജീവനക്കാരെ രക്ഷിക്കുന്നത് എങ്ങനെയെന്നതിനെ സംബന്ധിച്ചായിരുന്നു ഒരുമണിക്കൂര്‍ നീണ്ട മോക്ഡ്രില്‍. സ്റ്റേഷന് ഓഫീസര്‍ നിഥിന് രാജിന്റെ നേതൃത്വത്തിലാണ് ഫയര്‍ഫോഴ്സ് ടീം മോക്ഡ്രില്‍ സംഘടിപ്പിച്ചത്.