ഡോ. എം.ഐ. സഹദുള്ളയ്ക്ക് റോയല്‍ കോളജ് ഓഫ് ഫിസിഷ്യന്‍സ് അന്താരാഷ്ട്ര ബഹുമതി
1543355
Thursday, April 17, 2025 6:18 AM IST
തിരുവനന്തപുരം: കിംസ്ഹെല്‍ത്ത് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം.ഐ. സഹദുള്ളയെ ഫെഡറേഷന് ഓഫ് ദി റോയല്‍ കോളജ് ഓഫ് ഫിസിഷ്യന്‍സ് ഓഫ് ദി യുകെ 2024-ലെ ഇന്റര്‍നാഷണല്‍ പേസസ് ചാമ്പ്യന്‍ പുരസ്കാരം നല്കി ആദരിച്ചു.
റോയല്‍ കോളജ് ഓഫ് ഫിസിഷ്യന്‍സ് അന്താരാഷ്ട്ര തലത്തില്‍ നടത്തുന്ന പേസസ് (പ്രാക്ടിക്കൽ അസസ്മെന്റ് ഓഫ് ക്ലിനിക്കൽ എക്സാമിനേഷൻ സ്കിൽസ്) പരീക്ഷകള്‍ സംഘടിപ്പിക്കുന്നതില്‍ അദ്ദേഹം നല്കിയ സംഭാവനകള്‍ പരിഗണിച്ചാണ് ബഹുമതി.
തിരുവനന്തപുരം ഹോട്ടല്‍ ഗോകുലം ഗ്രാന്‍ഡില്‍ നടന്ന ഔദ്യോഗിക ചടങ്ങില്‍ ഫെഡറേഷന്റെ ചെയര്‍ എക്സാമിനര്‍ ഡോ. ഗ്രഹാം ക്യൂറി ഡോ. സഹദുള്ള യ്ക്ക് അവാര്‍ഡ് സമ്മാനിച്ചു.
ഡോ. സഹദുള്ളയുടെ നേതൃത്വപാടവത്തിനും ഒപ്പം മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തും ക്ലിനിക്കല്‍ പരീക്ഷാ നടത്തിപ്പിലും കിംസ്ഹെല്‍ത്ത് പുലര്‍ത്തുന്ന ഉന്നത നിലവാരത്തിനും ലഭിച്ച സാക്ഷ്യപത്രമാണ് ഈ അംഗീകാരം.