ഭാര്യയെ ആക്രമിച്ച യുവാവ് പിടിയിൽ
1543361
Thursday, April 17, 2025 6:26 AM IST
കാട്ടാക്കട: ആറുമാസത്തോളമായി പിണങ്ങിക്കഴിയുകയായിരുന്ന ഭാര്യയെ വീട്ടിലെത്തി ആക്രമിച്ചയാളെ മാറനല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം പരവൂർ പൂതംകുളം, ലക്ഷംവീട് കോളനിയിൽ രജിൻകുമാർ (26) ആണ് അറസ്റ്റിലായത്. ഒരാഴ്ച മുമ്പാണ് കേസിനാസ്പദമായ സംഭവം.
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട കണ്ടല സ്വദേശിനിയെ യുവതിയെ രണ്ടു വർഷം മുൻപാണ് ഇയാൾ വിവാഹം കഴിച്ചത്.
സ്ഥിരമായി ലഹരി ഉപയോഗിക്കുന്നുവെന്നും മർദിക്കുന്നുവെന്നും ആരോപിച്ചു യുവതി കണ്ടലയിലെ വീട്ടിലേക്കു തിരിച്ചെത്തി. ഒരാഴ്ച മുൻപ് സുഹൃത്തിനൊപ്പം കണ്ടലയിലെ വീട്ടിലെത്തിയ രജിൻകുമാർ കുഞ്ഞിനെ മുറിയിൽ പൂട്ടിയിട്ടശേഷം ഭാര്യയെ ആക്രമിച്ചു പരിക്കേൽപ്പിച്ചു. തുടർന്നാണ് യുവതി പരാതി നൽകിയത്. തിങ്കളാഴ്ച കൊല്ലത്തുനിന്നാണ് രജിൻകുമാർ പിടിയിലായത്.