തെക്കന്‍ കുരിശുമല രണ്ടാംഘട്ട തീർഥാടനം: കുരിശിന്റെ വഴികള്‍ ഇന്നു രാവിലെ മുതൽ
1543350
Thursday, April 17, 2025 6:18 AM IST
വെള്ളറട: പ്രസിദ്ധ തീർഥാടന കേന്ദ്രമായ തെക്കന്‍ കുരിശുമല 68-ാമത് തീര്‍ഥാടനത്തിന്റെ രണ്ടാംഘട്ടം ഇന്നു തുടങ്ങും. രാവിലെ അഞ്ചുമുതല്‍ സംഗമവേദിയില്‍ നിന്നും നെറുകയിലേയ്ക്ക് കുരിശിന്റെ വഴി പ്രാർഥനകള്‍ ആരംഭിക്കും. വിവിധ സംഘടനകളും സഭാവിഭാഗങ്ങളും ഇടവകകളും കുരിശിന്റെ വഴി പ്രാര്‍ഥനകള്‍ക്കു നേതൃത്വം നല്‍കും.
പെസഹാ വ്യാഴം, ദുഃഖ വെള്ളി ദിവസങ്ങളില്‍ രാത്രികാല തീർഥാടനത്തിന് ലൈറ്റും മറ്റ് സൗകര്യങ്ങും ഒരുക്കിയിട്ടുണ്ട്. വൈകുന്നേരം ഏഴിനു ദിവ്യബലിയും പാദ ക്ഷാളന ശുശ്രൂഷാകർമവും സംഗമ വേദിയില്‍ നടക്കും. തീർഥാടന കേന്ദ്രം സ്പിരിച്ച്വല്‍ ആനിമേറ്റര്‍ ഫാ. ഹെന്സിലിന് ഒസിഡി മുഖ്യ കാര്‍മികത്വം വഹിക്കും.
തീർഥാടന കമ്മിറ്റി നേതൃത്വം നല്‍കും. കുരിശുമല ഡിവൈന്‍ ബീറ്റ്സ് ഗാനങ്ങള്‍ ആലപിക്കും. തുടര്‍ന്ന് കുരിശുമല, കൂട്ടപ്പു, കൊല്ലകോണം ഇടവകകള്‍ നേതൃത്വം നല്കുന്ന തിരുമണിക്കൂര്‍ ആരാധന ആരംഭിക്കും.