ലോഗോ ദുരുപയോഗം; തകരപ്പറമ്പിലെ കടകളില്‍ പരിശോധന
1543362
Thursday, April 17, 2025 6:26 AM IST
പേരൂര്‍ക്കട: ആപ്പിള്‍ കമ്പനിയുടെ ലോഗോ ദുരുപയോഗം ചെയ്തുവെന്ന പരാതിയെത്തുടര്‍ന്ന് തകരപ്പറമ്പിലെ കടകളില്‍ വഞ്ചിയൂര്‍ പോലീസ് പരിശോധന നടത്തി. 10 കടകളിലാണ് പരിശോധന നടത്തികോപ്പി റൈറ്റ് ആക്ട് പ്രകാരം കേസെടുത്തു.
മൂന്നുകടകളില്‍ നിന്നു മൊബൈല്‍ഫോണ്‍ ആക്സസറികള്‍ പിടിച്ചെടുത്തു. പൗച്ചുകള്‍, ബ്ലൂടൂത്തുകള്‍, ഹെഡ്സെറ്റുകള്‍, സ്ക്രീന്‍ ഗാര്‍ഡുകള്‍ എന്നിവയാണ് പിടിച്ചെടുത്തത്. സിഐ എച്ച്.എസ് ഷാനിഫ്, എസ്ഐമാരായ അലക്സ്, ജോസ് എന്നിവരാണ് പരിശോധക സംഘത്തില്‍ ഉണ്ടായിരുന്നത്.
വ്യാജ ആക്സസറികളില്‍ തങ്ങളുടെ ലോഗോ ഉപയോഗിച്ച് ദുരുപയോഗം നടത്തിയെന്ന കമ്പനിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.