തിരുവത്താഴ സ്മരണയിൽ ഇന്ന് പെസഹ
1543348
Thursday, April 17, 2025 6:18 AM IST
തിരുവനന്തപുരം: പെസഹായുടെയും ദുഃഖവെള്ളിയുടെയും തിരുക്കര്മങ്ങള്ക്കുമായി ദേവാലയങ്ങള്‍ ഒരുങ്ങി. വിവിധ ദേവാലയങ്ങളില്‍ ഇന്നു നടക്കുന്ന പെസഹായുടെ ശുശ്രൂഷകളില്‍ ആയിരക്കണക്കിനു വിശ്വാസികള്‍ പങ്കുചേരും. വിവിധ മതമേലധ്യക്ഷന്മാരും വൈദീകരും പ്രാര്‍ഥനാ ശുശ്രൂഷകള്‍ക്കു കാര്‍മികത്വം വഹിക്കും.
പട്ടം സെന്റ് മേരീസ് മേജര്‍ ആര്‍ക്കി എപ്പാര്‍ക്കിയല്‍ കത്തീഡ്രല്‍ ഇന്നു രാവിലെ 7.30ന് പ്രഭാത നമസ്കാരം. എട്ടിന് വിശുദ്ധ കുര്‍ബാനയുടെ ആരാധന. ഉച്ചകഴിഞ്ഞ് രണ്ടിനു പൊതു ആരാധനയും വിശുദ്ധ കുര്‍ബാനയുടെ ആശിര്‍വാദവും.
മൂന്നിന് ആരംഭിക്കുന്ന കാല്‍കഴുകല്‍ ശുശ്രൂഷയ്ക്ക് മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യകാര്‍മികനാകും. തുടര്‍ന്ന് പെസഹാ കുര്‍ബാന. നാളെ രാവിലെ എട്ടിന് ദുഃഖവെള്ളിയുടെ ശുശ്രൂഷകള്‍ ആരംഭിക്കും.
പാളയം സെന്റ് ജോസഫ്സ് കത്തീഡ്രലില്‍ ഇന്നു വൈകുന്നേരം 5.30ന് തിരുവത്താഴ ദിവ്യബലി, ആർച്ച് ബിഷപ് ഡോ. തോമസ് ജെ. നെറ്റോ കാർമികനാകും. കാല്‍കഴുകള്‍ ശുശ്രൂഷ, പൗരോഹിത്യ സ്ഥാപനം, പരിശുദ്ധ കുര്‍ബാന സ്ഥാപനം. രാത്രി എട്ടു മുതല്‍ 12 വരെ ദിവ്യകാരുണ്യ ആരാധന. നാളെ രാവിലെ ഏഴിന് സംയുക്ത കുരിശിന്റെ വഴി.
രാവിലെ ഒന്‍പത് മുതല്‍ മൂന്നു വരെ പരിശുദ്ധ ദിവ്യകാരുണ്യ ആരാധന. ഉച്ചകഴിഞ്ഞ് മൂന്നിന് പീഡാസഹന അനുസ് മരണം, ദൈവവചന പ്രഘോഷണം, കുരിശാരാധന, ദിവ്യകാരുണ്യ സ്വീകരണം, കുരിശിന്റെ വഴി.
പിഎംജി ലൂര്‍ദ് ഫൊറോന പള്ളിയില്‍ ഇന്നു വൈകുന്നേരം 5.30ന് പെസഹാ തിരുകര്‍മങ്ങള്‍ ആരംഭിക്കും. മുഖ്യകാര്മികന് ഇടവക വികാരി ഫാ.ജോണ്‍ തെക്കേക്കര. കാല് കഴുകള്‍ ശുശ്രൂഷ, പരിശുദ്ധ കുര്‍ബാന എന്നീ തിരുക്കര്‍മങ്ങള്‍. വചന സന്ദേശം റവ.ഡോ. സിറിയക് മഠത്തില്‍. രാത്രി 7.30 മുതല്‍ എട്ടുവരെ പൊതു ആരാധന.
നാളെ രാവിലെ 6.30ന് സംയുക്ത കുരിശിന്റെ വഴി. രാവിലെ എട്ടു മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുവരെ ആരാധന. ഉച്ചയ്ക്ക് 12ന് നേര്‍ച്ചകഞ്ഞി. മൂന്നിന് പീഡാനുഭവ വെള്ളി തിരുക്കര്‍മങ്ങള്‍. മുഖ്യകാര്മികന് ചങ്ങനാശേരി അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍.
നിര്‍മലാഭവന്‍ സബ്സെന്ററില്‍ ഇന്നു വൈകുന്നേരം അഞ്ചിന് പെസഹായുടെ തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. നാളെ രാവിലെ 10 മുതല്‍ 12.30 വരെ ദിവ്യകാരുണ്യ ആരാധന. തുടര്‍ന്നു നേര്‍ച്ചക്കഞ്ഞി.
വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തില്‍ ഇന്നു വൈകുന്നേരം അഞ്ചിന് തിരുവത്താഴ ദിവ്യബലി. മുഖ്യകാര്മികന് തിരുവനന്തപുരം ലത്തീന്‍ അതിരൂപത സഹായമെത്രാന്‍ ഡോ. ആര്. ക്രിസ്തുദാസ്. തുടര്‍ന്ന് ദിവ്യകാരുണ്യ പ്രദക്ഷിണം. നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് ദുഃഖവെള്ളിയുടെ ശുശ്രൂഷകള്‍ ആരംഭിക്കും. തുടര്‍ന്നു കുരിശിന്റെ വഴി.
കോട്ടണ്‍ഹില്‍ കാര്‍മല്‍ഹില്‍ ആശ്രമ ദേവാലയത്തില്‍ ഇന്നു രാവിലെ 6.30ന് പ്രാഭാത പ്രാര്‍ഥന. വൈകുന്നേരം ആറിന് ആഘോഷമായ ദിവ്യബലി, കാല്‍കഴുകല്‍ ശുശ്രൂഷ, ദിവ്യകാരുണ്യ പ്രദക്ഷിണം, ആരാധന. നാളെ രാവിലെ 6.30ന് പ്രഭാത പ്രാര്‍ഥന. വൈകുന്നേരം 4.30ന് ദൈവവചന പ്രഘോഷണം, ദിവ്യകാരുണ്യ സ്വീകരണം, കുരിശിന്റെ വഴി.
കണ്ണമ്മൂല വിശുദ്ധ മദര്‍ തെരേസ പള്ളിയില്‍ ഇന്നു വൈകുന്നേരം അഞ്ചിന് ആഘോഷമായ വിശുദ്ധ കുര്‍ബാന. കാല്‍കഴുകള്‍ ശുശ്രൂഷ, തിരുമണിക്കൂര്‍ ആരാധന. നാളെ രാവിലെ ഏഴു മുതല്‍ ആരാധന. ഉച്ചയ്ക്ക് 12.30ന് പാന വായന, നേര്‍ച്ച കഞ്ഞി. 1.30ന് ആഘോഷമായ കുരിശിന്റെ വഴി. 2.30ന് പൊതുആരാധന.
പാളയം സമാധാനരാജ്ഞി ബസിലിക്കയില്‍ ഇന്നു രാവിലെ 6.30ന് പ്രഭാത നമസ്കാരം, വിശുദ്ധ കുര്‍ബാന. രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ വിശുദ്ധ കുര്‍ബാനയുടെ ആരാധന. നാളെ രാവിലെ ഏഴിനു സുയുക്ത കുരശിന്റെ വഴി. 8.30 മുതല്‍ ദുഃഖവെള്ളിയുടെ ശുശ്രൂഷകള്‍. വൈകുന്നേരം ആറിന് സന്ധ്യാപ്രാര്‍ഥന.
സ്പെന്‍സര്‍ ജംഗ്ഷന് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് സിറിയന്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ ഇന്നു രാവിലെ അഞ്ചിന് പ്രഭാത നമസ്കാരം, വിശുദ്ധ കുര്‍ബാന. ഉച്ചയ്ക്ക് 12ന് ഉച്ചനമസ്കാരം. നാളെ രാവിലെ 7.30 ന് പ്രഭാത നമസ്കാരം, മൂന്നാം മണി, ഒന്നാം പ്രദക്ഷിണം, ആറാം മണി, ഒന്‍പതാം മണി, സ്ലീബാ വന്ദനവ്. വൈകുന്നേരം ആറിന് സന്ധ്യാ വന്ദനവ്.
പോങ്ങുംമൂട് വിശുദ്ധ അല്‍ഫോന്‍സാ പള്ളിയില്‍ ഇന്നു വൈകുന്നേരം അഞ്ചിന് പെസഹായുടെ തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. ആഘോഷമായ വിശുദ്ധ കുര്‍ബാന, കാല്‍കഴുകള്‍ ശുശ്രൂഷ, ദിവ്യകാരുണ്യ പ്രദക്ഷിണം, ദിവ്യകാരുണ്യ ആരാധന. നാളെ രാവിലെ ഏഴു മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നു വരെ പരിശുദ്ധ കുര്‍ബാനയുടെ ആരാധന. ഉച്ചയ്ക്ക് 12.30ന് നേര്‍ച്ചക്കഞ്ഞി. നാലു മുതല്‍ വിശുദ്ധ കുരിശിന്റെ വഴി. നഗരി കാണിക്കല്‍, തിരുസ്വരൂപ ചുംബനം, കബറടക്കം.
ശ്രീകാര്യം എമ്മാവൂസ് ദേവാലയത്തില്‍ ഇന്നു രാവിലെ 6.30ന് വിശുദ്ധ കുര്‍ബാന, കാല്‍കഴുകല്‍ ശുശ്രൂഷ, ദിവ്യകാരുണ്യ ആരാധന. നാളെ ദുഃഖവെള്ളിശുശ്രൂഷകള് രാവിലെ 6.30ന് ആരംഭിക്കും. 6.30 മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ ദിവ്യകാരുണ്യ ആരാധന. ഉച്ചകഴിഞ്ഞ് മൂന്നിന് കുരിശിന്റെ വഴി, കുരിശു ചുംബനം, നേര്‍ച്ചക്കഞ്ഞി.
സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സിംഹാസന കത്തീഡ്രലില്‍ ഇന്നു രാവിലെ എട്ടിന് പെസഹായുടെ തിരുക്കര്‍മങ്ങള്‍ ആരംഭിക്കും.
വട്ടിയൂര്‍ക്കാവ് എസ്എഫ്എസ് പള്ളിയില്‍ ഇന്നു വൈകുന്നേരം അഞ്ചിന് പെസഹായുടെ തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. നാളെ രാവിലെ ആറിന് സംയുക്ത കുരിശിന്റെ വഴി. കാഞ്ഞിരംപാറ സെന്റ് ആന്റണീസ് മലങ്കര പള്ളിയില്‍ നിന്നും ആരംഭിക്കും.
മണ്ണന്തല സെന്റ് ജോണ്‍ പോള്‍ രണ്ടാമന് മലങ്കര സിറിയക് കാത്തലിക് ദേവാലയത്തില്‍ പെസഹായുടെ തിരുക്കര്‍മങ്ങള്‍ ഇന്നു രാവിലെ 6.30ന് പ്രഭാത നമസ്കാരത്തോടെ ആരംഭിക്കും. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന. രാവിലെ ഒന്‍പതു മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ വിശുദ്ധ കുര്‍ബാനയുടെ ആരാധന. ദുഃഖ വെള്ളിയുടെ ശുശ്രൂഷകള്‍ നാളെ രാവിലെ ഏഴിന് ആരംഭിക്കും.
ബാര്‍ട്ടന്‍ഹില്‍ വിശുദ്ധ പത്താം പിയൂസ് ക്നാനായ കത്തോലിക്ക പള്ളിയില്‍ ഇന്നു വൈകുന്നേരം 5.45ന് വിശുദ്ധ കുര്‍ബാന, കാല്‍കഴുകല്‍ ശുശ്രൂഷ, ദിവ്യകാരുണ്യ ആരാധന. നാളെ രാവിലെ 6.45ന് സംയുക്ത കുരിശിന്റെ വഴി. തുടര്‍ന്ന് 9.45ന് പീഡാനുഭവ തിരുക്കര്‍മങ്ങള്‍, നേര്‍ച്ചക്കഞ്ഞി.
മുട്ടട ഹോളിക്രോസ് ദേവാലയത്തില്‍ ഇന്നു വൈകുന്നേരം അഞ്ചിന് തിരുവത്താഴ ദിവ്യബലി. രാവിലെ ഏഴു മുതല്‍ ഉച്ചയ്ക്ക് 12 വരെ ദിവ്യകാരുണ്യ ആരാധന. നാളെ രാവിലെ ഒന്‍പത് മുതല്‍ ദിവ്യകാരുണ്യ ആരാധന. ഉച്ചയ്ക്ക് 12ന് കുരിശിന്റെ വഴി. നേര്‍ച്ചക്കഞ്ഞി. ഉച്ചകഴിഞ്ഞ് നാലിന് പീഡാസഹനാനുസ്മരണ തിരുക്കര്‍മങ്ങള്‍.
നെടുമങ്ങാട് സെന്റ് ജെറോം മലങ്കര സുറിയാനി കത്തോലിക്കാ ദേവാലയത്തില്‍ ഇന്നു രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം 5.30 വരെ വിശുദ്ധ കുര്‍ബാനയുടെ പൊതു ആരാധന. വൈകുന്നേരം ആറിന് പെസഹാ കുര്‍ബാന, അപ്പം മുറിക്കല്‍. നാളെ രാവിലെ എട്ടുമുതല്‍ പ്രഭാത പ്രാര്‍ഥന. തുടര്‍ന്ന് ദുഃഖവെള്ളിയുടെ ശുശ്രൂഷകള്‍.
വലിയതുറ വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ ദേവാലയത്തില്‍ ഇന്നു വൈകുന്നേരം അഞ്ചിന് തിരുവത്താഴ ദിവ്യബലി, കാല്‍കഴുകല്‍ ശുശ്രൂഷ. തുടര്‍ന്ന് ദിവ്യകാരുണ്യ ആരാധന. നാളെ രാവിലെ ആറിന് കുരിശിന്റെ വഴി. ഉച്ചകഴിഞ്ഞ് മൂന്നിനു പീഡാസഹനാനുസ്മരണം, വചന പ്രഘോഷണം തുടങ്ങിയ ശുശ്രൂഷകള്‍.
വെള്ളൂര്‍ക്കോണം ലാ സാലേത് മാതാ മലങ്കര സുറിയാനി കത്തോലിക്കാ ദേവാലയത്തില്‍ ഇന്നു രാവിലെ ഒന്‍പത് മുതല്‍ ദിവ്യകാരുണ്യ ആരാധന. വൈകുന്നേരം ആറിന് സന്ധ്യാ പ്രാര്‍ഥന, പെസഹാ കുര്‍ബാന. നാളെ രാവിലെ ഏഴിന് പ്രഭാത പ്രാര്‍ഥന. തുടര്‍ന്ന് ദുഃഖവെള്ളി ശുശ്രൂഷകള്‍.
ആക്ട്സിന്റെ വിശുദ്ധവാര ശുശ്രൂഷകൾ
തിരുവനന്തപുരം: ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്സിന്റെ ആഭിമുഖ്യത്തിൽ വ്യാഴം, വെള്ളി, ഞായർ ദിവസങ്ങളിൽ പൂജപ്പുര സെൻട്രൽ ജയിലിൽ വിശുദ്ധവാര ശുശ്രൂഷകൾ നടത്തും.
ഇന്ന് ബിഷപ് ഡോ. ജോഷ്വാ മാർ ഇഗ്നാ ത്തിയോസും നാളെ ചങ്ങനാശേരി ആർച്ച്ബിഷപ് മാർ തോമസ് തറയിലും വചനസന്ദേശം നൽകും. ഈസ്റ്റർ ദിനശുശ്രൂഷകൾക്ക് ആക്ട്സ് പ്രസിഡന്റ് ബിഷപ് ഡോ. ഉമ്മൻ ജോർജും ബിഷപ് മാത്യൂസ് മാർ സിൽവാനോസും നേതൃത്വം നല്‍കും.