എംഡിഎംഎ കേസ്; രണ്ടാം പ്രതിപിടിയില്‍
1543368
Thursday, April 17, 2025 6:33 AM IST
പേരൂര്‍ക്കട: മാരക ലഹരിമരുന്നായ എംഡിഎംഎ വില്‍പ്പന നടത്തിയതുമായി ബന്ധപ്പെട്ട കേസിലെ രണ്ടാം പ്രതിയെ എറണാകുളം കാക്കനാടുനിന്ന് കരമന പോലീസ് പിടികൂടി. കാസര്‍കോഡ് നെല്ലിക്കുന്ന് സ്വദേശി എ.കെ. സല്മാന് ഫാരിസ് (32) ആണ് പിടിയിലായത്. കഴിഞ്ഞ മാര്‍ച്ച് 30ന് രാവിലെ 11 മണിയോടെ പോലീസ് കൈമനം സിഗ്നല്പോയിന്റിനു സമീപം നടത്തിയ പരിശോധനയില്‍ 2.08 ഗ്രാം എംഡിഎംഎയുമായി വിഴിഞ്ഞം പുള്ളൂര്ക്കോണം സ്വദേശി ജസീമിനെ (35) പിടികൂടിയിരുന്നു.
ഇയാളില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സല്മാന് ഫാരിസിനെ കസ്റ്റഡിയിലെടുത്തത്. കാസര്‍കോഡ് അതിര്‍ത്തിയില്‍നിന്ന് ബൈക്കില്‍ എത്തിക്കുന്ന കഞ്ചാവാണ് ഇവിടെ വില്‍പ്പന നടത്തിവന്നത്. മൊബൈല്‍ ടവര്‍ ലൊ ക്കേഷന് കേന്ദ്രീകരിച്ചുള്ള അന്വേഷണങ്ങളും പ്രതിയെ പിടികൂടാന്‍ സഹായകമായി. പ്രതിയെ റിമാൻഡു ചെയ്തു.