അപകടങ്ങൾ തുടർക്കഥയാകുന്നു : വണ്ടിത്തടം-പാലപ്പൂര് റോഡ് ശോച്യാവസ്ഥയിൽ
1543364
Thursday, April 17, 2025 6:26 AM IST
തിരുവല്ലം: തകര്‍ന്ന് അപകടാവസ്ഥയിലായ വണ്ടിത്തടം-പാലപ്പൂര് റോഡിന്റെ ശോച്യാവസ്ഥ എത്രയും വേഗം പരിഹരിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു. റോഡിന്റെ പുനര്‍നിര്‍മാണത്തിനായി 1.64 കോടി രൂപ അനുവദിച്ചിട്ടും ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തുനിന്നും കടുത്ത അനാസ്ഥയാണുണ്ടാകുന്നതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. റോഡിന്റെ മൂന്ന് കിലോമീറ്ററോളം ദൂരം വരുന്ന ഭാഗമാണ് മാസങ്ങളായി തകർന്നു സഞ്ചാരയോഗ്യമല്ലാതായി മാറിയത്.
അടിയന്തര സാഹചര്യങ്ങളില്‍ രോഗികളെ ആശുപത്രിയിലെത്തിക്കാന്‍ പോലും വാഹനങ്ങള്‍ക്ക് പ്രദേശത്ത് എത്തിച്ചേരാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. പൈപ്പ് ലൈനിൽ പൊട്ടലുണ്ടാ യതിനെ തുടര്‍ന്ന് കുടിവെള്ളം ഒഴുകി റോഡിന്റെ വശത്തായി വൻ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്.
വണ്ടിത്തടത്തിനും പാലപ്പൂരിനും ഇടയിലുളള തകര്‍ന്ന റോഡില്‍ ദിനംപ്രതി നിരവധി ഇരുചക്രവാഹനാപകടങ്ങള്‍ നടക്കാറുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. തകര്‍ന്ന റോഡിന്റെ ശോച്യാവസ്ഥ പരിഹരിച്ച് എത്രയും വേഗം സഞ്ചാരയേഗ്യമാക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.