പൂർവ വിദ്യാർഥി സംഗമം
1543374
Thursday, April 17, 2025 6:33 AM IST
തിരുവനന്തപുരം: കരിക്കകം ഗവ. ഹൈസ്കൂളിലെ 1998 ബാച്ചിലെ അംഗങ്ങൾ 27 വർഷങ്ങൾക്കുശേഷം അൽ സാജ് ഇന്റർനാഷണൽ കൺവൻഷൻ സെന്ററിൽ ഒത്തുചേർന്നു. 50-ലധികം വിദ്യാർഥികളും എട്ട് അധ്യാപകരും പങ്കെടുത്തു. പഴയ കൗമാരക്കാരായ കുട്ടികളായി ഓർമകൾ പങ്കിട്ടും ചിത്രങ്ങൾ പകർത്തിയും ഒരു ആവേശക്കൂട്ടായ്മയ്ക്കാണ് അൽ സാജ് ഓഡിറ്റോറിയം സാക്ഷ്യം വഹിച്ചത്.
ഗ്രൂപ്പ് അഡ്മിൻ ഹസീന രാജേഷ്, എക്സിക്യൂട്ടീവ് അംഗങ്ങളായ ദിലീപ്, മനോജ്, സന്ധ്യ, ലെജു, ഋഷി, നിഷ രാജ്,അനുരാജ് എന്നിവർ മുഴുവൻ പരിപാടികളും ഏകോപിപ്പിച്ചു. ഗ്രൂപ്പ് അംഗമായ ജോയി ഗാനങ്ങൾ ആലപിച്ചു. കണ്ണികൾ അകന്ന ബന്ധങ്ങൾ വിളക്കിച്ചേർക്കാനുള്ള വേദിയായും സംഗമം മാറി.