കോട്ടയ്ക്കല്‍ എന്‍എസ്എസ് ലഹരിവിരുദ്ധപ്രചാരണദിനം
1543363
Thursday, April 17, 2025 6:26 AM IST
വെള്ളറട: കോട്ടയ്ക്കല്‍ എന്‍എസ്എസ് കരയോഗത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ലഹരിവിരുദ്ധ പ്രചാരണദിനം മാരായമുട്ടം സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ ധനപാലന് ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ജെ. പത്മകുമാര്‍ അധ്യക്ഷത വഹിച്ചു.
കരയോഗംസെക്രട്ടറി ആര്. വിനോദ് സ്വാഗതവും ട്രഷറര്‍ എസ്.കെ. സതീഷ്കുമാര്‍ നന്ദിയും പറഞ്ഞു. ഭാരവാഹികളായ സുമാരന് നായര്‍, വിജയകുമാരന്‍നായര്‍, രാജശേഖരന്‍നായര്‍, ആര്. രതീഷ്, മറ്റു കരയോഗ അംഗങ്ങൾ, വനിതാ സമാജം അംഗങ്ങൾ, ബാലസമാജം കുട്ടികൾ എന്നിവരും പങ്കെടുത്തു.