ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് യുവാവ് മരിച്ചു
1543077
Wednesday, April 16, 2025 10:51 PM IST
വിഴിഞ്ഞം : ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് യുവാവ് മരിച്ചു. കോവളം നെടുമം കീസ്റ്റോൺ ഹാർഡ് വെയർ സ്ഥാപന ഉടമ വെങ്ങാനൂർ സ്കൂൾ ഗ്രൗണ്ടിന് സമീപം ദേവാലയത്തിൽ എസ്. ആർ. ദീപു നായർ (43) ആണ് മരിച്ചത്.
മാതാവിനോടൊപ്പം ശബരിമലയിൽ പോയിരുന്ന യുവാവ് കഴിഞ്ഞ ദിവസം രാത്രിയാണ് മടങ്ങിയെത്തിയത്. യുവാവ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സയിരിക്കെയായിരുന്നു മരണം.
കഴിഞ്ഞദിവസം ആദ്യം പല്ലുവേദന അനുഭവപ്പെടുകയും തുടർന്ന് ശാരീരക അസ്വസ്ഥതയും ശർദിയും അനുഭവപ്പെട്ടതിനെതുടർന്ന് വിഴിഞ്ഞം തിയറ്റർ ജംഗ്ഷനിലെ സ്വകാര്യ ദന്തൽ ക്ലിനിക്കിലും തുടർന്ന് കോവളം ജംഗ്ഷനിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയെങ്കിലും ജീവൻരക്ഷിക്കാനായില്ല. വിവരമറിഞ്ഞ് കോവളം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ച് മൃതദേഹം തിരുവനന്തപുരം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
നീലഗിരിയിൽ താമസിച്ചിരുന്ന ഇയാളും കുടുംബം ഏതാനും വർഷങ്ങൾക്ക് മുമ്പാണ് വെങ്ങാനൂരിൽ സ്ഥിരതാമസമാക്കിയത്. ഭാര്യ ജയമോൾ.