ഹരിപ്പാട്ടെ ഗ്രന്ഥശാല എന്റെ വഴിയിലെ പ്രചോദനം: ശ്രീകുമാരൻ തന്പി
1543351
Thursday, April 17, 2025 6:18 AM IST
തിരുവനന്തപുരം : പത്താമത്തെ വയസിലാണ് ഞാൻ ആദ്യമായി ഹരിപ്പാട്ടെ കേരള വർമ മെമ്മോറിയൽ സെൻട്രൽ ലൈബ്രറിയിൽ പോകുന്നത്. എന്റെ അമ്മയ്ക്കുവേണ്ടി രണ്ട് പുസ്തകങ്ങൾ എടുക്കുവാനായിരുന്നു അത്.
പതിനൊന്നാമത്തെ വയസിൽ ഞാൻ ആദ്യ കവിത എഴുതി. ഗ്രന്ഥശാലയിലെ പുസ്തകങ്ങൾ നല്കിയ പ്രചോദനം എന്റെ ആദ്യ കവിതയ്ക്ക് പിന്നിലുണ്ട്. മലയാളത്തിന്റെ പ്രിയ കവിയും ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തന്പിയുടേതാണീ വാക്കുകൾ... വഞ്ചിയൂരിലെ ശ്രീചിത്തിര തിരുനാൾ ഗ്രന്ഥശാലയ്ക്ക് സ്വന്തം പുസ്തകശേഖരം സംഭാവന ചെയ്യുന്ന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഗ്രന്ഥശാല ഹാളിൽ നടന്ന ചടങ്ങിൽ മുൻ ചീഫ് സെക്രട്ടറിയും ഗ്രന്ഥശാലയുടെ പ്രസിഡന്റുമായ ആർ. രാമചന്ദ്രൻ നായർ പുസ്തകങ്ങൾ ഏറ്റുവാങ്ങി.
ചടങ്ങിൽ ആർ. രാമചന്ദ്രൻ നായർ അധ്യക്ഷനായി. ഗ്രന്ഥശാല സെക്രട്ടറി കെ. പി. സതീഷ് പങ്കെടുത്തു. നാടക സംവിധായകൻ എസ്. രാധാകൃഷ് ണൻ സ്വാഗതം ആശംസിച്ചു. ഗ്രന്ഥശാല ഭാരവാഹി ശ്രീകുമാർ നന്ദി പറഞ്ഞു.