പുങ്കുംമൂട് വാർഡ് മാലിന്യമുക്തം
1541189
Wednesday, April 9, 2025 6:39 AM IST
നെടുമങ്ങാട്: നഗരസഭയിലെ പുങ്കുംമൂട് വാർഡിനെ മാലിന്യമുക്ത വാർഡായി നഗരസഭാ ചെയർപേഴ്സൺ സി.എസ്. ശ്രീജ പ്രഖ്യാപിച്ചു.
മാലിന്യമുക്ത പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ നേട്ടമാണ് കൗൺസിലർ പുങ്കുംമൂട് അജിയുടെ നേതൃത്വത്തിൽ വാർഡിലാകമാനം നടത്തിയതെന്നും, കുടുംബശ്രീ, അങ്കണവാടികൾ, ആശാ വർക്കർ തുടങ്ങി എല്ലാ വിദാഗങ്ങളെയും കോർത്തിണക്കി നടത്തിയ പ്രവർത്തനം അഭിനന്ദനമർഹിക്കുന്നതായും ചെയർപേഴ്സൺ പറഞ്ഞു.
നഗരസഭയുടെ സർട്ടിഫിക്കറ്റും, ഉപഹാരവും ചെയർപേഴ്സൺ കൗൺസിലർക്ക് കൈമാറി. കുടുംബശ്രീകൾക്കും, അങ്കണവാടികൾക്കുമുള്ള സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. കൗൺസിലർ പുങ്കുംമൂട് അജി അധ്യക്ഷനായി.
നഗരസഭാ ജൂണിയർ ഹെൽത്ത് ഇൻസ്പക്ടർ ശ്രീകല, എഡിഎസ് ചെയർപേഴ്സൺ അശ്വതി, സിഡിഎസ് മെമ്പർ ബിന്ദു, സരിതാ അനീഷ് എന്നിവർ സംസാരിച്ചു.